ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്‌സ്. വെബ് വേര്‍ഷനിലും ഡിഎം (ഡയറക്ട് മെസേജിങ്) സാധ്യമാകുന്ന ഫീച്ചറാണ് ത്രെഡ്‌സ് അവതരിപ്പിച്ചത്. ത്രെഡ്‌സ് വെബില്‍ നിന്ന് നേരിട്ട് വ്യക്തികള്‍ക്കും, ഗ്രൂപ്പ് സന്ദേശങ്ങളും അയയ്ക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്‌സിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ഇതിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്‌സില്‍ കാണാനാകും. ത്രെഡ്‌സിന്റെ എതിരാളിയായ എക്‌സിലും ബ്ലൂസ്‌കൈയിലും ഇതിനകം തന്നെ ഡെസ്‌ക്ടോപ്പ് മെസേജിങ് സൗകര്യമുണ്ട്. ത്രെഡ്‌സിന്റെ വെബ് വേര്‍ഷനില്‍ പുതിയ ചാറ്റുകള്‍ ആരംഭിക്കാനും പഴയ സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാനും സാധിക്കും. എന്നാല്‍ ത്രെഡ്‌സിലെ ഫോളോവര്‍മാരും ഇന്‍സ്റ്റഗ്രാമിലും മ്യൂച്ചല്‍ ഫോളോവേഴ്‌സും തമ്മില്‍ മാത്രമേ മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കൂ.
