ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം ‘അമ്മ അറിയാന്‍’ 4കെ പതിപ്പ് കാനില്‍ മെയ് 16 ന് പ്രദര്‍ശിപ്പിക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോര്‍ ചെയ്തത്. ഈ വര്‍ഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് അമ്മ അറിയാന്‍. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റീസ്റ്റോര്‍ ചെയ്ത് കാനിലെ വേള്‍ഡ് ക്ലാസിക് വിഭാഗത്തില്‍ തുടര്‍ച്ചയായി പ്രദര്‍ശിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാന്‍. നേരത്തെ ജി അരവിന്ദന് സംവിധാനം ചെയ്ത തമ്പ്, അരിഭം ശ്യാം ശര്‍മ്മയുടെ ഇഷനൗ, ശ്യാം ബെനഗലിന്റെ മന്തന്, സത്യജിത് റേയുടെ അരണ്യര്‍ ദിന് രാത്രി, സുമിത്ര പെരീസിന്റെ ഗെഹെനു ലാമായ് തുടങ്ങീ ചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ ചിത്രം വേണു ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ബീന പോള്‍ എഡിറ്റ് ചെയ്ത ചിത്രത്തില്‍ ജോയ് മാത്യു ആണ് പ്രധാന കഥാപാത്രമായെത്തിയത്.
‘അമ്മ അറിയാന്‍’ 4കെ പതിപ്പ് കാനില്‍ പ്രദര്‍ശിപ്പിക്കും
