സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 30 രൂപ വര്‍ധിച്ച് പുതുക്കിയ വിപണി വില 13,975 രൂപയായി. ഒരു പവന് വില 240 രൂപ കൂടി 1,11,800 രൂപയിലേക്ക് എത്തിച്ചേര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്ന് 11,485 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 20 രൂപ വര്‍ധിച്ച് 8,945 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 10 രൂപ ഉയര്‍ന്ന് വില 5,765 രൂപയായും പുതുക്കി നിശ്ചയിച്ചു. അതുപോലെ വെള്ളിയുടെ നിരക്കുകളിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ വര്‍ധിച്ച് പുതുക്കിയ വില 270 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വില ഔണ്‍സിന് 4,700 ഡോളറിന് മുകളിലേക്ക് എത്തിച്ചേര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 തവണയാണ് കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധന കുറിച്ചത്. ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ജ്വല്ലറികളില്‍ 1,21,077 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം നേരിടാം.
