പുതു ടെറാനോയും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിസാന്‍ ഒരുങ്ങുകയാണ്. ലാഡര്‍ ഫ്രെയിം ചേസിസില്‍ ഒരുക്കുന്ന നിസാന്‍ ടെറാനോ പിഎച്ച്ഇവി പവര്‍ട്രെയിനിലാവും ഇന്ത്യയിലെത്തുക. പങ്കാളിയായ റെനോയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ നാലു മോഡലുകളും നിസാന്‍ നിര്‍മിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ വിറ്റിരുന്ന ടെറാനോ റെനോ ഡസ്റ്ററിന്റെ റീബാഡ്ജ്ഡ് പതിപ്പായിരുന്നു. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും പുതിയ ടെറാനോ. ബോക്സി രൂപവും നിവര്ന്നുള്ള നില്പും എടുത്തുപിടിച്ചുള്ള വീല്‍ ആര്‍ച്ചുകളും ബോഡി ക്ലാഡിങും സ്കിഡ് പ്ലേറ്റുകളും റൂഫിലെ ആക്സസറികളും പിന്നിലെ സ്പെയര്‍ വീലുമെല്ലാം ചേര്‍ന്ന് വാഹനത്തിന്റെ കരുത്തന് ലുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. നേരത്തെ അര്‍ബന്‍ എസ്യുവി എന്ന വിശേഷണത്തില്‍ എത്തിയിരുന്ന ടെറാനോയുടെ പുതു രൂപം കരുത്തുറ്റ ഓഫ് റോഡറിന്റെ ലുക്കാണ് നല്‍കുന്നത്.
നിസാന്‍ ടെറാനോ ഇന്ത്യയിലേക്ക്
