chandra 1

ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു.2024 നവംബർ പത്ത് വരെ രണ്ട് വർഷത്തെ കാലാവധിയാണ് അദ്ദേഹത്തിനുള്ളത് .ചടങ്ങിന് പിന്നാലെ സുപ്രീം കോടതിയിലെ ഗാന്ധിപ്രതിമയിൽ മാലചാർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്‍റെ ഓഫീസിൽ എത്തി ദേശീയ പതാകയെ നമസ്കരിച്ച ശേഷമാണ് ഫയലുകളില്‍ ഒപ്പിട്ടത്. പിതാവ് വൈ വി ചന്ദ്രചൂഡിന്‍റെ പാത പിൻതുടർന്ന് ഒടുവിൽ പരമോന്നത നീതീപീഠത്തിന്‍റെ കാവാലാളായി ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്ശഭാ സ്പീക്കർ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങ് കാണാൻ ചന്ദ്രചൂഡിന്‍റെ അമ്മയുൾപ്പെടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര.ദിയുടെ അസാന്നിധ്യം ചർച്ചയായി.സാധാരണ ചീഫ് ജസ്റ്റിസ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുക്കുകയാണ് പതിവ്. എന്നാൽ ഹിമാചൽ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നതിനാലാണ് പ്രധാനമന്ത്രി പങ്കെടുക്കാത്തത് .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *