6 3

ഓപ്പണ്‍എഐയുടെ പ്രശസ്തമായ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ നിലവിലെ സബ്സ്‌ക്രിപ്ഷന്‍ രീതിയില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. പ്രതിമാസം നിശ്ചിത തുക നല്‍കി അണ്‍ലിമിറ്റഡ് ആയി സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതി ഉടന്‍ അവസാനിച്ചേക്കുമെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് നിക്ക് ടര്‍ലി സൂചന നല്‍കി. എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വിഭവശേഷി വര്‍ദ്ധിച്ചുവരുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. നിലവില്‍ ഇന്ത്യയില്‍ മൂന്ന് തരം പ്ലാനുകളാണ് ചാറ്റ്ജിപിടിക്കുള്ളത്. പ്രതിമാസം 399 രൂപയുടെ ചാറ്റ്ജിപിടി ഗോ പ്ലാന്‍ (ഇന്ത്യയില്‍ ഇപ്പോള്‍ സൗജന്യമാണ്), 1,999 രൂപയുടെ ചാറ്റ്ജിപിടി പ്ലസ് പ്ലാന്‍, 19,900 രൂപയുടെ പ്രീമിയം പ്രോ പ്ലാന്‍ എന്നിവയാണവ. ഗൂഗിളിന്റെ ജെമിനി, ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരത്തിനിടയിലാണ് ഇത്തരമൊരു നീക്കത്തിന് കമ്പനി മുതിരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *