ആക്ഷന്‍ ഹീറോ അരുണ്‍ വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘രെട്ട തല’. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ക്രിസ് തിരുകുമാരന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെ യുവനടന്മാരില് ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സ്ട്രൈറ്റ് ലൈന്‍ സിനിമാസ്, രാജശ്രീ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്.
അരുണ്‍ വിജയ് നായകനായ ‘രെട്ട തല’
