കാരണമില്ലാതെ വാട്‌സാപ്പ് തനിയെ ലോഗ് ഔട്ട് ആവുകയോ നിങ്ങളുടെ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന മെസേജ് ലഭിക്കുകയോ ചെയ്താല്‍ അതിനര്‍ഥം നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഡിവൈസില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്തിട്ടുണ്ടെന്നാണ്. നിങ്ങളറിയാതെ സ്വന്തം അക്കൗണ്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ പോയാല്‍. അസാധാരണമായി ബാറ്ററി ചാര്‍ജ് കുറയുകയോ ഫോണ്‍ ചൂടാവുകയോ ചെയ്താല്‍. നമ്മളറിയാതെ സംശയാസ്പദമായ കോണ്‍ടാക്ട് നമ്പറോ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളോ വാട്‌സാപ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നര്‍ത്ഥം. ഇങ്ങനെയുണ്ടായാല്‍ ആദ്യം ഹാക്കിങ് ഒഴിവാക്കാന്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. അനധികൃത ലോഗിന്‍ ഒഴിവാക്കാന്‍ 6 ഡിജിറ്റ് പിന്‍ നല്‍കുക. സ്വന്തം ഫോണിലല്ലാതെ മറ്റ് ഡിവൈസുകളില്‍ ലോഗിന്‍ ചെയ്താല്‍ ആവശ്യം കഴിഞ്ഞയുടന്‍ ലോഗൗട്ട് ചെയ്യുക. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ വാട്‌സാപ്പ് ഡിലീറ്റ് ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക. ഔട്ട് ഡേറ്റഡ് ആയ സോഫ്റ്റ് വെയര്‍ വാട്‌സാപ്പ് ഹാക്ക് ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഗൂഗ്ള്‍ പ്ലേ പ്രൊട്ടക്ട്, ഐ ഫോണ്‍ ബില്‍റ്റ് ഇന്‍ സെക്യൂരിറ്റി പോലുള്ള ആന്റി വൈറസ് ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാം. മെസേജുകള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക.
