Untitled design 2025 12 07T114210.945

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം. തെക്കൻ ജില്ലകളിൽ വിധിയെഴത്ത് മറ്റന്നാളാണ്. തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴ്‌ ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടുക്കിയിലെ കട്ടപ്പനയിൽ ഇന്നലെ പരസ്യ പ്രചാരണ സമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം നടന്നു. എൽഡിഎഫും എൻഡിഎയുമാണ് ഇന്നലെ വൈകിട്ട് ടൗണിൽ കൊട്ടിക്കലാശം നടത്തിയത്. ഞായറാഴ്ച കട്ടപ്പനയിലെ കടകൾക്ക് അവധിയായതിലാനാണ് ഒരു ദിവസം നേരത്തെ കൊട്ടിക്കലാശം സംഘടിപ്പിച്ചത്. യുഡിഎഫ് പ്രവർത്തകർ ഇന്ന് വൈകിട്ട് കൊട്ടിക്കലാശം സംഘടിപ്പിക്കാൻ തീരമാനിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *