ഗവർണർക്കെതിരെ സിപിഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടനാനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളം കടക്കെണിയിയിലായിരിക്കുന്ന അവസ്ഥയിൽ ഭീമമായ തുക മുടക്കി കോടതി വ്യവഹാരം നടത്തുകയാണ് സർക്കാർ. അഴിമതി മൂടിവയ്ക്കാനാണ് ലക്ഷങ്ങൾ ചെലവിടുന്നത്.
ഇതിനെതിരെ വിപുലമായ പ്രചാരണ പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതൽ 30 വരെ ബഹുജന സമ്പർക്ക പരിപാടികൾ നടത്തും. വീടുകൾ തോറും കയറിയിറങ്ങിയുള്ള വിപുലമായ പരിപാടികളാണ് നടത്തുക. 18,19 തീയതികളിൽ ജില്ലകൾ തോറും പ്രതിഷേധ പരിപാടികൾ നടത്തും. സർക്കാരിൻ്റെ അഴിമതി തുറന്നു കാണിക്കുമെന്നും കെ സുരേന്ദ്രൻ.