വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് ഉണ്ടായിട്ടും നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിർദേശം നൽകിയത്.
പദ്ധതി പ്രദേശത്തെ സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്നും ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അതേസമയം ഗർഭിണികളും വൃദ്ധരും സമരപ്പന്തലിൽ ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അതുകൊണ്ട് പന്തൽ പൊളിക്കാൻ കഴിയുന്നില്ല .എന്നാൽ വാഹനങ്ങൾ എത്തിയാൽ തടയില്ലെന്ന് സമര സമിതിയും കോടതിയെ അറിയിച്ചു. നിർമ്മാണ പ്രവത്തങ്ങൾക്കുള്ള വാഹനങ്ങൾ ഒന്നും ഇത് വഴി വന്നില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു.നിർമാണം പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നും കോടതി ഇടപെടൽ വേണമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ആവശ്യം. പ്രദേശത്തെ തടസങ്ങൾ ഉടൻ നീക്കാണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.