6 25

ശൈത്യകാലത്ത് നേരിടാന്‍ പോകുന്ന ഒരു പ്രധാന പ്രശ്‌നം ചര്‍മത്തിലെ വരള്‍ച്ചയാണ്. വരണ്ട ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മോസ്ചറൈസേഷനും ലോഷനും മാത്രം പുരട്ടിയിട്ടു കാര്യമില്ല. ഡയറ്റ് കൂടി ശ്രദ്ധിക്കണം. ചര്‍മത്തിന്റെ ആരോഗ്യത്തിന് ജലാംശം അനിവാര്യമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ചര്‍മത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുകയും വരണ്ടതുമാകുന്നു. ശൈത്യകാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക. ചായയും കാപ്പിയും പരമാവധി ഒഴിവാക്കാം. പകരം തുളസി, പെരുംജീരകം, ചാമോമൈന്‍ തുടങ്ങിയ ഹെര്‍ബല്‍ ചായകള്‍ പരീക്ഷിക്കാം. ഇത് ചര്‍മത്തിന് ആവശ്യമായ ആന്റി-ഓക്‌സിഡന്റുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി, എ, ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. നെയ്യ്, ഒലിവ് ഓയില്‍, വാല്‍നട്ട്, ബദാം, അവോക്കാഡോ, ചിയ, തേങ്ങ, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഡയറ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. കേടായ ചര്‍മകോശങ്ങള്‍ നന്നാക്കാനും പുതിയ ചര്‍മത്തിന്റെ വേഗത്തിലുള്ള പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പയര്‍, മുട്ട, പനീര്‍, ചിക്കന്‍, ടോഫു, നട്സ് എന്നിവ നല്ല ഉറവിടങ്ങളാണ്. ചൂടുവെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ചര്‍മവും മുടിയും വൃത്തിയാക്കുക. ചൂടുവെള്ളം ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുകയും ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കുകയും ചെയ്യുന്നു. കൂടാതെ ഒരു ബോഡി ഓയില്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *