കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ജഗതി വാർഡിലെ ഇടതു സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണൻ. തന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെന്നുമാണ് കൂടിക്കാഴ്ചയോട് എകെ ആന്‍റണി പ്രതികരിച്ചത്. എന്നാൽ പൂജപ്പുര രാധാകൃഷ്ണനെ ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നും എകെ ആന്‍റണി പറഞ്ഞു. കോൺഗ്രസുകാരനായതുകൊണ്ടാണ് എകെ ആന്‍റണി അനുഗ്രഹിക്കാത്തതെന്നാണ് പൂജപ്പുര രാധാകൃഷ്ണന്‍റെ മറുപടി. എങ്കിലും ഇതെല്ലാം ഇഷ്ടമാണെന്നും ജനാധിപത്യമല്ലേയെന്നും പറഞ്ഞ പൂജപ്പുര രാധാകൃഷ്ണൻ തനിക്ക് രാഷ്ട്രീയ ശത്രുക്കളില്ലെന്നും എതിരാളികൾ മാത്രമേയുള്ളുവെന്നും പറഞ്ഞു.
കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇടതു സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണൻ
