മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന് അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്’ സിനിമയുടെ പുതിയ ഗാനം സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതി പുറത്തിറക്കി. ബിബിന്‍ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ‘ഡേലുലു..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫെജോയാണ്. ഹേ കാര്‍ത്തിയാണ് വരികള്‍ ഒരുക്കിയത്. ‘തണുപ്പ്’ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിന്‍ അശോക്. സാഹസം സിനിമയിലൂടെ ട്രെന്‍ഡിങ്ങില്‍ എത്തിയ ‘ഓണം മൂഡ്’ സോങ്ങിന്റെ സംഗീത സംവിധായകന് ബിപിന്‍ തന്നെയാണ്. അര്ജുന് എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ ചേരുന്നതും തുടര്‍ന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തില്‍ മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
