ഭരത് നായകനാവുന്ന തമിഴ് ഹൊറര്‍ ത്രില്ലര്‍ ചിത്രം മിറലിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. രാക്ഷസന്‍ എന്ന സ്ലാഷര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി ആക്‌സസ് ഫിലിം ഫാക്റ്ററി നിര്‍മ്മിച്ച പുതിയ ചിത്രമാണ് ഇത്. 11 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് വാണി ഭോജന്‍ ആണ്. 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ഭരത് നായകനാവുന്ന ചിത്രമാണിത്. എം ശക്തിവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, മീര കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷങ്കറിന്റെ ബോയ്‌സ് എന്ന ചിത്രത്തിലൂടെ 2003 ലാണ് ഭരത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഭരത് നായകനാവുന്ന തമിഴ് ഹൊറര്‍ ചിത്രം മിറല്‍ ട്രെയ്‌ലര്‍
