രാജ്യത്തെ മുന്‍നിര സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ നോയിസ് കഴിഞ്ഞ ഉത്സവ സീസണില്‍ വിറ്റത് 20 ലക്ഷം സ്മാര്‍ട് വാച്ചുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 ശതമാനം വളര്‍ച്ച. സ്മാര്‍ട് വാച്ച് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നമായി കോളിങ് വാച്ചുകള്‍ മാറി. ഐക്കണ്‍ ബസ്സ് പള്‍സ് ഗോ ബസ്സ്, പള്‍സ് 2 മാക്‌സ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഡേറ്റ പ്രകാരം 2022 ലെ രണ്ടാം പാദത്തിനേക്കാള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ നോയിസ് സ്മാര്‍ട് വാച്ച് വില്‍പന 312 ശതമാനം വര്‍ധന രേഖപ്പെടുത്തി. രാജ്യത്ത് സ്മാര്‍ട് വാച്ച് വിഭാഗത്തില്‍ 26 ശതമാനം ഷെയറുമായി നോയിസ് രണ്ടാം സ്ഥാനത്തെത്തി. 293 ശതമാനം വളര്‍ച്ചയാണ് നോയിസ് രേഖപ്പെടുത്തിയത്. നോയിസ് രണ്ടാം പാദത്തില്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുകയും പ്രാദേശികമായി നിര്‍മിച്ച സ്മാര്‍ട് വാച്ചുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ വില്‍ക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡും നോയ്‌സ് ആയിരുന്നു.
നോയിസ് വിറ്റത് 20 ലക്ഷം സ്മാര്‍ട് വാച്ചുകള്‍!
