അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഭീമനായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വീണ്ടും വലിയ തോതിലുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ഇത്തവണ എഫ്-സീരീസ് സൂപ്പര്‍ ഡ്യൂട്ടി ട്രക്കുകളും ഫോര്‍ഡ് മസ്റ്റാങ്ങും ഉള്‍പ്പെടെ മൊത്തം 625,000 വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. റിയര്‍വ്യൂ ക്യാമറ ഡിസ്പ്ലേയിലെ തകരാറും സീറ്റ് ബെല്‍റ്റുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നം ഉള്‍പ്പെടെ രണ്ട് പ്രധാന സുരക്ഷാ പ്രശ്നങ്ങള്‍ മൂലമാണ് തിരിച്ചുവിളിക്കല്‍. റിയര്‍വ്യൂ ക്യാമറ പ്രശ്നം കാരണം എഫ്250, എഫ്350, എഫ്450 മോഡലുകള്‍ ഉള്‍പ്പെടെ ഏകദേശം 291,901 ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടി ട്രക്കുകളെ തിരിച്ചുവിളിക്കല്‍ ബാധിക്കുന്നു. ഈ വാഹനങ്ങള്‍ 2020 നും 2022 നും ഇടയില്‍ നിര്‍മ്മിച്ചവയാണ്. ഏകദേശം 332,778 ഫോര്‍ഡ് മസ്റ്റാങ്ങുകളില്‍ സീറ്റ് ബെല്‍റ്റ് സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2025 ഒക്ടോബര്‍ 20 മുതല്‍ എല്ലാ ബാധിത ഉപഭോക്താക്കള്‍ക്കും കമ്പനി ആദ്യ അറിയിപ്പ് കത്ത് അയയ്ക്കും. അന്തിമ അറ്റകുറ്റപ്പണി അപ്ഡേറ്റ് 2026 മാര്‍ച്ചോടെ പുറത്തിറങ്ങും. ഉപഭോക്താക്കള്‍ക്ക് ഫോര്‍ഡ് കസ്റ്റമര്‍ സര്‍വീസുമായി (18664367332) ബന്ധപ്പെടാം.
