കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവത്തിൽ സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നൽകും. അധികാരത്തിന്‍റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി സിപിഎം വനിതാ നേതാവ് ജ്യോതിയെ താക്കീത് ചെയ്തു. താക്കീത് നൽകിയതിനൊപ്പം അഞ്ച് മണി വരെ കോടതിയിൽ നിൽക്കാനും 1000 രൂപയും പിഴയും അടക്കാനും കോടതി ഉത്തരവിട്ടു. ആദ്യം മാപ്പ് അപേക്ഷ എഴുതി നൽകാൻ വനിതാ നേതാവ് വിസമ്മതിച്ചു. തുടര്‍ന്നാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് മാപ്പപേക്ഷ എഴുതി നൽകാൻ തയ്യാറായതോടെ കോടതി പിഴ വിധിച്ചുകൊണ്ട് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെപി ജ്യോതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവത്തിൽ സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നൽകും
