കണ്ട്രിമാന് ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് (ജെസിഡബ്ല്യു) എഡിഷന് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മിനി ഇന്ത്യ. 64.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡല്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. മുമ്പ് ഈ മോഡല്‍ ഒരു ഓള്-ഇലക്ട്രിക് കണ്ട്രിമാന് ഇ വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പുതിയ മോഡല്‍ കണ്‍ട്രിമാന്റെ ആദ്യ പെട്രോള്‍ പതിപ്പാണ് ജെസിഡബ്ല്യു. മൂന്ന് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. റെഡ് റൂഫും റേസിംഗ് സ്ട്രൈപ്പുകളും വരുന്ന മിഡ്നൈറ്റ് ബ്ലാക്ക്, റെഡ് റൂഫും റേസിംഗ് സ്ട്രൈപ്പുകളുമുള്ള ലെജന്‍ഡ് ഗ്രേ, ബ്ലാക്ക് റൂഫും റേസിംഗ് സ്ട്രൈപ്പുകളും വരുന്ന ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ ഷെയ്ഡുകളാണ് വരുന്നത്. 296 ബിഎച്ച്പി പരമാവധി കരുത്തും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ജെസിഡബ്ല്യു മോഡലില്‍ മിനി വാഗ്ദാനം ചെയ്യുന്നത്. 7 -സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള്-വീല്‍ ഡ്രൈവും ഇതില്‍ ഉള്‍പ്പെടുന്നു. 5.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും പരമാവധി 250 കിലോമീറ്റര്‍ വേഗവും മിനി അവകാശപ്പെടുന്നു.
