കഥപറച്ചിലിന്റെ അതിരുവിട്ട വാമൊഴിരസം നിറഞ്ഞ ശൈലി ആഖ്യാനത്തിലൊളിപ്പിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. കഥയും ആത്മകഥയും തമ്മിലുള്ള മതിലിനെ തകര്ത്തുകൊണ്ടെഴുതിയവയാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളും. കരിക്കോട്ടക്കരി നോവലിന്റെ ആത്മകഥ, കുടിയേറ്റ ചരിത്രത്തിലെ എഴുതപ്പെടാത്ത സൂക്ഷ്മജീവിതങ്ങള്‍, അധ്യാപകാനുഭവങ്ങള്‍ തുടങ്ങി കഥപോലെ തിളങ്ങുന്ന ഓര്‍മ്മകളുടെ പെയ്ത്ത്. ‘കള്ളക്കടത്തുകാലം’. വിനോയ് തോമസ്. ഡിസി ബുക്സ്. വില 171 രൂപ.
