കേരള – തമിഴ്നാട് അതിര്‍ത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുകയാണ് സ്പോര്‍ട്സ് ആക്ഷന്‍ ജോണറില്‍ എത്തുന്ന ‘ബള്‍ട്ടി’. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘര്‍ഷവും പ്രതികാരവുമൊക്കെ ചേര്‍ത്തുവെച്ച ചിത്രമായിരിക്കും ഷെയിന്‍ നിഗത്തിന്റെ 25-ാം സിനിമയായി എത്തുന്ന ‘ബള്‍ട്ടി’ എന്ന് സൂചന നല്‍കിയിരിക്കുകയാണ് രണ്ട് മിനിറ്റ് 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. സെപ്റ്റംബര്‍ 26നാണ് ‘ബള്‍ട്ടി’യുടെ വേള്‍ഡ് വൈഡ് റിലീസ്. ‘ബള്‍ട്ടി’യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. സംവിധായകന് അല്‍ഫോണ്‍സ് പുത്രന്, തമിഴ് താരങ്ങളായ ശന്തനു ഭാഗ്യരാജ്, സെല്വരാഘവന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പ്രീതി അസ്രാനി എന്നിവരും ചിത്രത്തിലുണ്ട്. ‘ബള്‍ട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകന് സായ് അഭ്യങ്കര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഷെയിന്‍ നിഗത്തിന്റെ ‘ബള്‍ട്ടി’ ട്രെയിലര്‍
