സ്നേഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദൈവം ഏല്പിച്ചുകൊടുക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഓര്‍മ്മകള്‍. ഒരാളെ പൂര്‍ണ്ണമായും മറക്കണമെങ്കില്‍, അയാളെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകളയണം. പ്രേമമുള്ളവര്‍ പക്ഷേ, അശക്തരാണ്. നിസ്സാരമായൊരു ഓര്മ്മയെപ്പോലും കൊല്ലാന്‍ കെല്പില്ലാത്തവര്. പ്രേമമില്ലാത്ത മനുഷ്യരാണ് ലോകത്തെ ഭരിക്കുന്നത്. അവരാണ് ലോകത്തെ നശിപ്പിക്കുന്നത്. ‘കാവ’. ആഷ് അഷിത. ഡിസി ബുക്സ്. വില 332 രൂപ.