ചരക്കുസേവന നികുതിയിനത്തില്‍ ഒക്ടോബറില്‍ 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് ജി.എസ്.ടിയിനത്തില്‍ 1.40 ലക്ഷം കോടി രൂപയ്ക്കുമുകളില്‍ ലഭിക്കുന്നത്. രണ്ടാം തവണയാണ് 1.50 ലക്ഷം കോടി രൂപ കവിയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രിലിലാണ് ഇതിനുമുമ്പ് 1.50 ലക്ഷം കോടി രൂപ ലഭിച്ചത്. ഒക്ടോബറില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 33,396 കോടി രൂപയുമാണ് സമാഹരിച്ചത്. സെസ് ഇനത്തില്‍ 10,505 കോടി രൂപയും ലഭിച്ചു. ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ഏപ്രിലിലായിരുന്നു. 1.67 ട്രില്യണ്‍ രൂപ. ഇതിന് ശേഷം ആദ്യമായാണ് ചരക്ക് സേവന നികുതി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്.