ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്സ് മാഗസിന് പുറത്തിറക്കിയ പട്ടികയില്‍ അദാനി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഓഹരികള്‍ രണ്ടാഴ്ച തുടര്‍ച്ചയായി കുതിച്ചുയരുകയും വാള്‍സ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വര്‍ധിച്ചു. ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്. തിങ്കളാഴ്ച അദാനിയുടെ സമ്പത്തില്‍ 314 ദശലക്ഷം ഡോളറിന്റെ വര്‍ധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യന്‍ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യന്‍ ഡോളര്‍ സമ്പത്തുമായി ഇലോണ്‍ മസ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലുയി വിറ്റോണ്‍ സ്ഥാപകന്‍ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട് ആണ് 156.5 ബില്യന്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്. 126.9 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി ബെസോസ് നാലാം സ്ഥാനത്താണ്.
ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഗൗതം അദാനി
