ഓഹരി വിപണിയിലേക്ക് കൂടുതല്‍ കമ്പനികളെ എത്തിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സെബി. വലിയ കമ്പനികളുടെ വിപണി പ്രവേശനം എളുപ്പമാക്കാന്‍ മിനിമം പബ്ലിക് ഓഫര്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനുള്ള നിയമഭേദഗതി സംബന്ധിച്ച് സെബി ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണിമൂല്യം ഉള്ള കമ്പനികള്‍ 10 ശതമാനം ഓഹരികള്‍ വില്‍ക്കണമെന്നാണ് നിയമം. സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശിപാര്‍ശപ്രകാരം 50,000 കോടി രൂപയ്ക്കും ഒരു ലക്ഷം കോടിയ്ക്കും ഇടയില്‍ മൂല്യമുള്ള കമ്പനികള്‍ കുറഞ്ഞത് 8 ശതമാനം ഓഹരികളോ അല്ലെങ്കില്‍ 1,000 കോടി രൂപയോ പൊതുവിപണിയില്‍ കണ്ടെത്തണം. ഒരു ലക്ഷം കോടി രൂപയ്ക്കും അഞ്ചുലക്ഷം കോടി രൂപയ്ക്കും ഇടയില്‍ മൂല്യമുള്ള കമ്പനികള്‍ ഏറ്റവും കുറഞ്ഞത് 6,250 കോടി രൂപയുടെ ഓഹരികളെങ്കിലും വിപണിയില്‍ ലഭ്യമാക്കണം. അഞ്ചുലക്ഷം കോടി രൂപയില്‍ കൂടുതല്‍ മൂല്യമുള്ള കമ്പനികള്‍ 15,000 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്കായി നല്‍കണം.
നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സെബി
