മുട്ട കഴിച്ചാല്‍ കൊളസ്ട്രോളിന് കാരണമാകുമെന്ന വാദം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണെന്നാണ് ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. മുട്ടയില്‍ അടങ്ങിയ ഡയറ്ററി കൊളസ്ട്രോള്‍ രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഭക്ഷണത്തില്‍ അടങ്ങിയ പൂരിത കൊഴുപ്പ് ആണ് യഥാര്‍ഥ വില്ലന്‍. എന്നാല്‍ മുട്ടയില്‍ പൂരിത കൊഴുപ്പ് കുറവാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഗവേഷണങ്ങള്‍ കണ്ടെത്തിയത് ഭക്ഷണങ്ങളിലെ പൂരിത കൊഴുപ്പാണ് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നതെന്നാണ്. മിക്ക ഉയര്‍ന്ന കൊളസ്ട്രോള്‍ ഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് കൂടുതലാണ്. പക്ഷേ മുട്ടയില്‍ ഇത് വളരെ കുറച്ച് (1.6 ഗ്രാം) മാത്രമേ അടങ്ങിയിട്ടുള്ളുയെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണത്തിലെ കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും വ്യത്യസ്ഥമാണ്. നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും ഭക്ഷണത്തില്‍ നിന്നല്ല വരുന്നത്. കരളാണ് അത് നിര്‍മിക്കുന്നത്. പൂരിത കൊഴുപ്പ് ധാരാളം കഴിക്കുന്നത് എല്‍ഡിഎല്‍ അളവ് വര്‍ധിപ്പിക്കും. ഇതിലൂടെ കരള്‍ കൂടുതല്‍ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുകയും രക്തത്തില്‍ എത്തുകയും ചെയ്യുന്നു. എന്നാല്‍ ഡയറ്ററി കൊളസ്ട്രോള്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് പ്രതിദിനം 13 ഗ്രാമില്‍ കൂടുതല്‍ പൂരിത കൊഴുപ്പ് കഴിക്കരുതെന്ന് ശുപാര്‍ശ ചെയ്യുന്നു.
മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ധിക്കില്ലെന്ന് പഠനം
