അശോക് സെല്വന് നായകനാകുന്ന പുതിയ ചിത്രമാണ് ‘നിതം ഒരു വാനം’. നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പാതി നീ പാതി നാന്’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ ഒരാളായ ശിവാത്മീകയും അശോക സെല്‍വനുമാണ് ഗാനരംഗത്ത് ഉള്ളത്. മലയാളികളുടെ പ്രിയപ്പെട്ട താരം അപര്‍ണ ബാലമുരളിയും, റിതു വര്‍മയും ചിത്രത്തില്‍ നായികമാരായുണ്ട്. കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.
ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന പുതിയ ചിത്രം ‘മാളികപ്പുറ’ത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. എരിയുന്ന തീയ്ക്ക് മുന്നില്‍ നില്ക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററില്‍ ഉള്ളത്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ‘മാളികപ്പുറം’സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന.
കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചു. പ്രതിദിനം 3.91 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് സെപ്തംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. 2021 സെപ്തംബറിനേക്കാള്‍ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്ചയുമാണിത്. ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്റ്റിലേതിനേക്കാള്‍ 16.2 ശതമാനം താഴ്ന്ന് 2.2 മില്യണ്‍ ബാരലാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.96 ബാരലിലെത്തി
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 907.40 കോടി രൂപയില്‍ നിന്നും 8.7 ശതമാനമാണ് വരുമാന വളര്‍ച്ച രേഖപ്പെടുത്തിയത്. ജൂലൈ-സെപ്തംബര്‍ ത്രൈമാസത്തില്‍ 43.66 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷം ഇത് 59.40 കോടി രൂപയായിരുന്നു.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, 2022 നവംബറില്‍ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി 2023 ഹോണ്ട അക്കോര്‍ഡ് സെഡാന്റെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തിറക്കി. പുതിയ സെഡാന് ഡിസൈന്‍ പുതിയ ജെന്‍ എച്ച്ആര്‍-വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പുതിയ ടീസറുകള്‍ സ്ഥിരീകരിക്കുന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ക്രീനായ 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ സെഡാനില്‍ ഉണ്ടാകും. നിലവിലെ മോഡല്‍ 3 എഞ്ചിന് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
കുറേ അതികാമികളും അത്യന്തകാമിനിമാരുമല്ല – മനുഷ്യവംശമാണ് പെണ്മയും പുരുഷതയുമാണ്- ഋതുസംഹാരത്തിലെ മൂലകഥാപാത്രങ്ങള്‍. ‘ഋതുസംഹാരം’. കാളിദാസ്. എന്‍.പി ചന്ദ്രശേഖരന്. മൈത്രി ബുക്സ്. വില 145 രൂപ.
തലയോട്ടിയും മുടിയും വൃത്തിയായും പോഷണമായും സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും അമിതമായി ഷാംപൂ ചെയ്യുന്നത് മുടിക്കും തലയോട്ടിക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.ഇടയ്ക്കിടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ മുടികൊഴിച്ചില്‍ ഉണ്ടാകാം. ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ ഇതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. കൃത്രിമമായി നിര്‍മിക്കുന്ന ഷാംപൂകളില്‍ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തോടെയിരിക്കുന്ന മുടിയിഴകളെ വരെ തളര്‍ത്താനും കൂടെ അലര്‍ജി പോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും. കണ്ണുകള്‍, ശ്വാസകോശം തുടങ്ങി വിവിധ അവയവങ്ങള്‍ക്ക് അസ്വസ്ഥയുണ്ടാക്കാനും വീര്യം കൂടിയ ഷാംപൂകളുടെ ഉപയോഗം ഇടയാക്കും. ഷാംപൂവില്‍ ഗന്ധം വര്‍ധിപ്പിക്കുന്നതിനായി ഇതില്‍ ഏകദേശം 3000 സിന്തറ്റിക് ഫ്രാഗ്രന്‍സ് വരെ ചേര്‍ത്തിരിക്കും. ഷാംപൂവില്‍ പെട്രോളിയം, മിനറല്‍ ഓയിലുകള്‍ എന്നിവ ചേര്‍ത്തിരിക്കുന്നത് കൊണ്ട് മുടിയുടെ സ്വാഭാവികമായ വളര്‍ച്ചയെ അത് തടസപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു. മുടി തഴച്ച് വളരാന്‍ വീട്ടില്‍ തന്നെ ചില ഹെര്‍ബല്‍ ഷാംപൂവുകള്‍ ഉണ്ടാക്കാനാകും. ഷാംപൂകളും കണ്ടീഷണറുകളും ഇടയ്ക്കിടെ ഉപയോഗിക്കുന്നത് തലയോട്ടി വരണ്ടതും ചൊറിച്ചിലും ഉണ്ടാക്കും. ഇത് തലയോട്ടിയില്‍ അലര്‍ജിക്ക് കാരണമായേക്കാം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.50, പൗണ്ട് – 95.03, യൂറോ – 81.97, സ്വിസ് ഫ്രാങ്ക് – 82.86, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.91, ബഹറിന്‍ ദിനാര്‍ – 218.71, കുവൈത്ത് ദിനാര്‍ -266.26, ഒമാനി റിയാല്‍ – 214.17, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.45, ഖത്തര്‍ റിയാല്‍ – 22.65, കനേഡിയന്‍ ഡോളര്‍ – 60.62.