ഓറ കോംപാക്റ്റ് സെഡാന് ഇപ്പോള്‍ ‘എസ് എഎംടി’ എന്ന പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ഓട്ടോമാറ്റിക് പതിപ്പിനെ കൂടുതല്‍ ബജറ്റ് വിലയ്ക്ക് എത്തിക്കുന്ന ഈ വേരിയന്റ്, ഇതിന് തുല്യമായ എസ് എംടി വേരിയന്റിനേക്കാള്‍ 70,000 രൂപ കൂടുതല്‍ വിലയ്ക്കാണ് എത്തുന്നത്, അതായത് 8.07 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. എന്നാല്‍ അതേ ഫീച്ചര്‍ ലിസ്റ്റും ഡിസൈന്‍ ഘടകങ്ങളുമായി തന്നെയാണ് എത്തുന്നത്. ഈ പുതിയ ‘എസ് എഎംടി’ പതിപ്പിന്റെ ഹുഡിനടിയില്‍ വന്നിരിക്കുന്ന ഹൃദയം എന്നത് ഹ്യുണ്ടായിയുടെ 1.2 ലീറ്റര്‍ യൂണിറ്റാണ്. ഈ എഞ്ചിന് 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ സജ്ജീകരണം അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു. ഇനി വിലയുടെ കാര്യത്തിലേക്ക് വിശദമായി കടക്കുമ്പോള്‍, 8.07 ലക്ഷം രൂപ എന്ന പ്രൈസ്ടാഗ് ഇതിനെ അതിന്റെ പ്രധാന എതിരാളികളായ ഡിസയറിന്റെയും അമേസിന്റെയും ഏറ്റവും താങ്ങാനാവുന്ന മോഡലാക്കുന്നു. ഇവയുടെ എന്‍ട്രി ലെവല്‍ എടി വേരിയന്റുകള്‍ക്ക് യഥാക്രമം 8.34 ലക്ഷം രൂപയും 9.39 ലക്ഷം രൂപയുമാണ് വില.
പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായി
