ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ചതുമുതൽ അമേരിക്കക്കെതിരെ സ്വീകരിച്ച നിലപാട് മയപ്പെടുത്തി ഇറാൻ. അമേരിക്കയുമായി ഇനി ഒരു തരത്തിലുമുള്ള ചർച്ചക്കുമില്ലെന്നുമുള്ള നിലപാടിലാണ് ഇറാൻ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് വ്യക്തമാക്കിയത്. ചർച്ചകൾക്കിടെ ആക്രമണം ഉണ്ടാവില്ലെന്ന് അമേരിക്ക ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് വീണ്ടും സാധ്യത ഉണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ച വേഗം സാധ്യമാവില്ലെന്നും അദ്ദേഹം സൂചന നൽകി. ബോംബിട്ടാൽ ശാസ്ത്രവും ടെക്നോളജിയും ഇല്ലാതാവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തിൽ ആണവ കേന്ദ്രത്തിനേറ്റ തകരാറുകൾ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ചതുമുതൽ അമേരിക്കക്കെതിരെ സ്വീകരിച്ച നിലപാട് മയപ്പെടുത്തി ഇറാൻ
