ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രി. ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികൾ ആയി മാറ്റരുത്. ഇത് ഗവർണറെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പ്രതികരിച്ചത് വൈകിപ്പോയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
