വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്- റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കണ്ണുവെച്ച് ഐക്യൂഒഒ നിയോ 10 എന്ന മോഡലാണ് ലോഞ്ച് ചെയ്തത്. സ്നാപ്ഡ്രാഗണ്‍ 8 െജെന് 4 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്കി ഉയര്‍ന്ന റിഫ്രഷ് റേറ്റോടു കൂടിയ സ്ക്രീനും വലിയ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 8 ജിബി + 128 ജിബി വേരിയന്റിന് 31,999 രൂപ മുതലാണ് വില ആരംഭിക്കുക. 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 35,999 രൂപയുമാണ് വില വരിക. കൂടാതെ, 40,999 രൂപയ്ക്ക് 16 ജിബി + 512 ജിബി വേരിയന്റും ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഇന്‍ഫെര്‍ണോ റെഡ്, ടൈറ്റാനിയം ക്രോം എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
നിയോ 10 മോഡല്‍ പുറത്തിറക്കി ഐക്യൂഒഒ
