ലിയോണൽ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും നടപടിക്കൊരുങ്ങുന്നു. കേരളത്തിൽ 2 മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്പോൺസർ ഇത് പാലിച്ചില്ല. സ്പോൺസർമാർക്കെതിരെ സംസ്ഥാന സർക്കാരും നിയമനടപടി എടുത്തേക്കും എന്നാണ് വിവരം. സന്ദർശനം ഒഴിവാക്കിയത് സംബന്ധിച്ച് സർക്കാരിന് അർജന്റീന ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും സർക്കാർ നിയമ നടപടികൾ ആലോചിക്കുക. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു. ഒടുവില്‍ എച്ച് എസ് ബി സി പ്രധാന സ്പോണ്‍സര്‍മാരായി എത്തിയെന്നും അര്‍ജന്റീന ടീമിനെ കേരളത്തില്‍ കളിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.എന്നാല്‍ ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളെ കുറിച്ച് ഇന്നലെയാണ് റിപ്പോര്‍ട്ട് വന്നത്. ഇതോടെ അര്‍ജന്റീന ഫുട്ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി.