പാരമ്പര്യവും നവീനതയും അര്‍ത്ഥപൂര്‍ണമായി സമന്വയിപ്പിക്കുന്നതാണ് മണികണ്ഠന് പുന്നക്കലിന്റെ ചിത്രങ്ങളും ശില്പങ്ങളും. തന്റെ മാധ്യമങ്ങളിലുള്ള അസാധാരണ കയ്യടക്കമാണ് ഈ കലാകാരന്റെ സവിശേഷത. മണികണ്ഠന്റെ കലാജീവിതത്തിലൂടെയുള്ള യാത്ര മുന്‍നിര്‍ത്തിയുള്ള ഈ പഠനഗ്രന്ഥം കലാവിമര്‍ശന ശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ചിത്രകലാവിമര്ശനഗ്രന്ഥത്തിന് കേരളലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ച പി. സുരേന്ദ്രന്റെ മൂന്നാമത്തെ കലാവിമര്ശനഗ്രന്ഥം. ‘മണിപത്മം’. പി സുരേന്ദ്രന്. കൈരളി ബുക്സ്. വില 665 രൂപ.
മണിപത്മം
