സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് പരസ്യ പ്രതികരണം നടത്തിയ എ പദ്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡൻ്റും ജില്ലാ ജനറൽ സെക്രട്ടറിയും വീട്ടിലെത്തി കണ്ടു. പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നേതാക്കൾ വീട്ടിലെത്തിയത്. സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി ചർച്ച നടത്തിയിട്ടും പാർട്ടി തീരുമാനം തെറ്റെന്നും തനിക്കെതിരെ നടപടി വന്നോട്ടെയെന്നുമുള്ള നിലപാടിലാണ് പദ്മകുമാർ. വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്.
പരസ്യ പ്രതികരണം നടത്തിയ എ പദ്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡൻ്റും ജില്ലാ ജനറൽ സെക്രട്ടറിയും വീട്ടിലെത്തി കണ്ടു
