karala

ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തിലൂടെ മഞ്ഞപ്പട അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 82 ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്‌നിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. 87 ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അലക്സ് ലിമയ ഒരു ഗോള്‍ മടക്കി. രണ്ടു മിനിറ്റിനകം ഇവാന്‍ കലിയുസ്‌നി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നേടി സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ആവേശത്തിലാറാടിച്ചു.

 

പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ ലോഡിലാണ് മയക്കു മരുന്ന് പിടിച്ചത്. ഇതിന് പുറമേ ഒക്ടോബർ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ൻ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മൻസൂറിനും പങ്കുണ്ടെന്നാണ് ആരോപണം.  നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വിജിനെ ഈ കേസിലും അറസ്റ്റ് ചെയ്തു.2018 മുതൽ ഇവർ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്ന് കോടതിയിൽ ഡിആർഐ  സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.അതേസമയം ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിൻ പാക് ബോട്ടിൽ നിന്ന് പിടിച്ചെടുത്ത സംഭവത്തിന് മുംബൈയിലെ പഴം ഇറക്കുമതിയുടെ മറവിലെ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

 

കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും വേണ്ടി തരൂർ കോൺഗ്രസ്സ് പ്രസിഡന്റ് ആകണം എന്നാവശ്യപ്പെട്ട് പാലായിൽ ഫ്ളക്സ് ബോർഡ് .  ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച്  ഫ്ളക്സ് ബോർഡ് പാലാ കൊട്ടാരമറ്റത്താണ് സ്ഥാപിച്ചിരിക്കുന്നത്.  ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്. എന്നാൽ പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി.

 ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കാവൂയെന്ന്  ശുപാർശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സാമ്പത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിർദ്ദേശം മുൻപോട്ട് വച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ജയിച്ചാൽ വീണ്ടും അതേ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടതെണ്ടി വരുന്നു. ഇത് അധിക സാമ്പത്തിക ചെലവും  ജോലി ഭാരവും കൂട്ടുന്നു എന്ന്  കമ്മീഷൻ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.
കുടിയേറ്റക്കാരുടെ ബാഹുല്യം കാരണം ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയറായ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തികളില്‍ നിന്ന് ഒന്നിച്ചെത്തുന്ന കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഷെല്‍റ്ററുകളടക്കം നിറഞ്ഞതിന് പിന്നാലെയാണ് ഇത്.  ഷെല്‍ട്ടറുകളില്‍ ഇടമില്ലാത്തതിനാല്‍ ന്യൂയോര്‍ക്ക് മേയര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനോട് സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ആഡംസിന്‍റെ നടപടി രാഷ്ട്രീയ നാടകമാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 വടക്കാഞ്ചേരി ബസ് അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയും. പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്  ഇന്ന് സർക്കാരിന് കൈമാറും. കെഎസ്ആർടിസി  ബസ്  വേഗത കുറച്ചപ്പോൾ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് നിയന്ത്രിക്കാനായില്ല. കെ.എസ് ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആർടിസി ബസ് വേഗത കുറച്ചത് കണ്ട്  വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല  സ്പീഡ്ഗവർണർ പ്രവർത്തന രഹിതവും  ആയിരുന്നു.  ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോർ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും എഴുതിയ റിപ്പോർട്ട്  ഇന്ന്  ട്രാൻസ്പോർട്ട്‌  കമ്മീഷണർക്ക് കൈമാറും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. പൗരന്മാർക്ക് ഇന്ധനം നൽകാനുള്ള  ഇന്ത്യൻ സർക്കാരിന്റെ  കടമനിറവേറ്റാനായി  ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും കേന്ദ്രമന്ത്രി വാഷിംഗ്ടണിൽ പറഞ്ഞു. യുഎസ് ഊർജ്ജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമിമുമായി നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷം ഹർദീപ് സിങ് പുരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വർണ്ണ, ജാതി പോലുള്ള സങ്കൽപ്പങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ജാതി വ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല .  ഡോ. മദൻ കുൽക്കർണിയും ഡോ. ​​രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
https://youtu.be/Z6ehmShZpns

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *