രജിസ്ട്രേഷൻ വകുപ്പിലെ ആറ് ഓഫീസർമാരെ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോൺഫറൻസിന്റെ പേരിൽ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന. ഇവരിൽ നിന്ന് 33O50 രൂപ പിടിച്ചെടുത്തു. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ മദ്യപിച്ചോ എന്നറിയാൻ വൈദ്യ പരിശോധനയ്ക്ക് ഇവരെ മാറ്റി. ഉത്തര-മധ്യ മേഖലാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രെജിസ്ട്രേഷൻ ഓഫീസർ സാബു എംസി അടക്കമുള്ളവരാണ് പിടിയിലായത്. പ്രതിമാസ കോൺഫറൻസിന് തൃശ്ശൂരിലെത്തിയ സാബു, സബ് രജിസ്ട്രാർമാരിൽ നിന്നും കൈകൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരം പ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
രജിസ്ട്രേഷൻ വകുപ്പിലെ ആറ് ഓഫീസർമാരെ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു
