ലോഞ്ച് ചെയ്തതുമുതല്‍ വളരെ ജനപ്രിയമായ ഒരു കാറാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. ഓരോമാസവും മികച്ച വില്‍പ്പനയാണ് വാഹനം നേടുന്നത്. എന്നിട്ടും പല മാസങ്ങളിലും ഈ കാറിന് മാരുതി ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഈ ഫെബ്രുവരിയിലും മാരുതി സുസുക്കി ഇന്ത്യ ഫ്രോങ്ക്‌സ് എസ്യുവിക്ക് മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ എസ്യുവിയുടെ 2024, 2025 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച മോഡലുകള്‍ക്ക് കമ്പനി വ്യത്യസ്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഫ്രോങ്ക്സിന്റെ ടര്‍ബോ-പെട്രോള്‍ വകഭേദങ്ങള്‍ 93,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. അതേസമയം സാധാരണ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണുള്ളത്. സിഎന്‍ജി വകഭേദങ്ങള്‍ക്ക് എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും സ്‌ക്രാപ്പേജ് ആനുകൂല്യമായി 15,000 രൂപയും ഉണ്ട്. ഫ്രോങ്ക്‌സിന്റെ 2024 സ്റ്റോക്കിന് പെട്രോളിന് 45,000 രൂപ വരെയും ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.03 ലക്ഷം രൂപ വരെയും കിഴിവുകള്‍ ലഭിക്കും. അതേസമയം ഫ്രോങ്ക്‌സ് സിഎന്‍ജി മോഡലുകള്‍ക്ക് 25,000 രൂപ കിഴിവ് ലഭിക്കുന്നു. 7.52 ലക്ഷം രൂപയാണ് മാരുതിസുസുക്കി ഫ്രോങ്ക്‌സിന്റെ ബേസ് വേരിയന്റിന്റെ എക്‌സ് ഷോറൂം വില.