S3 yt cover

 

https://dailynewslive.in/ ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ തയാറാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇത് ഞങ്ങളുടെ മണ്ണാണെന്നും ഗാസ വിട്ടുപോകുന്ന പ്രശ്നമില്ലെന്നുമാണ് ഗാസയിലെ പലസ്തീനികള്‍ പ്രതികരിച്ചത്. ഗാസ ഏറ്റെടുക്കുമെന്നും പലസ്തീനികളെ അവിടെ നിന്ന് സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ അറബ് രാജ്യങ്ങളെല്ലാം രൂക്ഷമായി വിമര്‍ശിച്ചു. സഖ്യകക്ഷികളില്‍നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഗാസ നിലപാടില്‍ മയപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്.

https://dailynewslive.in/ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രിക്ക് ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുന്നത് കുടിശികകളുടെ നിരയാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്ഷേമ പെന്‍ഷന്‍ കുടിശിക, ശമ്പള പരിഷ്‌കരണ കുടിശിക, ലീവ് സറണ്ടര്‍ കുടിശിക, പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക അങ്ങനെ കുടിശികകളുടെ നീണ്ട നിരയാണ് നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ ധനമന്ത്രി കൈകാര്യം ചെയ്യേണ്ടി വരിക. ഇതിനായി ഏതാണ്ട് 60,000 കോടി രൂപ ധനമന്ത്രി കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 5 ലെ വിജയി : എം.കെ.ദാസ്, തിരുവൈരാണിക്കുളം, ശ്രീമൂലനഗരം, എറണാകുളം*

https://dailynewslive.in/ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമാശ രൂപേണ നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി തമാശ പറയേണ്ടെന്നും വിഎസും പിണറായിയും തമ്മില്‍ പണ്ട് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമല്ലോയെന്നും തമാശകള്‍ തന്നേക്കൊണ്ട് പറയിക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പറഞ്ഞ സതീശന്‍ മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങള്‍ക്ക് വേണ്ടെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അധികം തമാശ പറയരുതെന്നും അങ്ങനെ പറഞ്ഞാല്‍ 2011ലെയും 2006ലേയും തമാശ താനും പറയുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ പ്രാഥമിക വിവര ശേഖരണം നടത്തി ഇഡി. തട്ടിപ്പില്‍ പല വിധത്തിലാണ് പിരിവുകള്‍ നടന്നത്. സീഡ് സൊസൈറ്റികളില്‍ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്‌കൂട്ടര്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ സാക്ഷ്യപ്പെടുത്താന്‍ വക്കീല്‍ ഫീസായി 500 രൂപ ഒരാളില്‍ നിന്ന് ഈടാക്കി. പിരിച്ചെടുത്ത തുകയില്‍ 100 രൂപ വീതമാണ് ഫീല്‍ഡ് പ്രൊമോട്ടര്‍മാര്‍ക്ക് നല്‍കിയത്. കരാര്‍ തയ്യാറാക്കിയതെല്ലാം അനന്തു കൃഷ്ണന്റെ പേരിലാണ്. അഭിഭാഷകനെ ഏര്‍പ്പാടാക്കിയതും അനന്തുവിന്റെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

https://dailynewslive.in/ അനന്ദു കൃഷ്ണന്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. സായി ഗ്രാം ചെയര്‍മാന്‍ അനന്തകുമാറാണ് സിഎസ്ആര്‍ പദ്ധതി തനിക്ക് പരിചയപ്പെടുത്തിയതെന്നും ജനസേവനത്തിന്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപ പോലും പദ്ധതിയുടെ പേരില്‍ കൈപ്പറ്റിയിട്ടില്ലെന്നും ഞങ്ങളുടെ സൊസൈറ്റിയും ഒരു ഇരയാണെന്നും ഇതുവരെ 5620 വണ്ടികള്‍ നല്‍കിയെന്നും ഇനി 5 ശതമാനം പേര്‍ക്കേ വണ്ടി നല്‍കാനുള്ളൂവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പണം തിരികെ നല്‍കുന്നത് ഇന്നലെ തുടങ്ങിയതല്ല കുറേ ദിവസങ്ങളായി റീഫണ്ടിംഗ് നടക്കുന്നുണ്ടെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്റെ ഭാര്യ ഹൈക്കോടതിയില്‍. സിബിഐ ഇല്ലെങ്കില്‍ സംസ്ഥാന ക്രൈംബ്രാഞ്ചെങ്കിലും കേസ് അന്വേഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ഭാര്യ മഞ്ജുഷ ചൂണ്ടിക്കാട്ടി. അതേസമയം മികച്ച സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അപ്പീല്‍ വിധി പറയാന്‍ മാറ്റി.

https://dailynewslive.in/ ടോള്‍ വേണ്ടെന്ന പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കാനാവില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കാലം മാറിയെന്നും കടമെടുപ്പ് പരിധിയില്‍ അടക്കം കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ ടോള്‍ അടക്കം കിഫ്ബി പദ്ധതികളില്‍ വരുമാനമുണ്ടാക്കലേ വഴിയുള്ളൂവെന്നും ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കില്‍ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

https://dailynewslive.in/ കിഫ്ബി റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഇടുക്കി കമ്പംമെട്ട് സി ഐ ഷമീര്‍ ഖാനെതിരെ വീണ്ടും പരാതി. സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ പരാതി നല്‍കാനെത്തിയ പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പംമെട്ട് പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

https://dailynewslive.in/ മണ്ണുത്തി – വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ഒരുമാസം 9,000 വാഹനങ്ങള്‍ സൗജന്യമായി കടന്ന് പോകുന്നുണ്ടെന്ന് കരാര്‍ കമ്പനി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാര്‍ക്കാണ് ടോള്‍ സൗജന്യം അനുവദിച്ചിട്ടുള്ളത്. സൗജന്യം നല്‍കാനാവില്ലെന്ന കരാര്‍ കമ്പനി നിലപാടിനെത്തുടര്‍ന്ന് വിഷയത്തില്‍ പരിഹാരം കാണുന്നതിനായി ചര്‍ച്ച നടന്നിരുന്നു. സൗജന്യമായി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്കെടുത്തശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ ധാരണയായിരുന്നു.

https://dailynewslive.in/ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ.

https://dailynewslive.in/ ബോഡി ബില്‍ഡിംഗ്, സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനുള്ള കായിക ഇനമായി അംഗീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബോഡി ബില്‍ഡിംഗ് താരത്തിന്റെ അനധികൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഒളിമ്പിക്സില്‍ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയതെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലിപ്പെടുത്താനുള്ള സംവിധാനം അല്ല സ്പോര്‍ട്സ് കോട്ട നിയമനമെന്നും നേരിട്ട് ഇന്‍സ്പെക്ടര്‍ റാങ്കിലേക്ക് നിയമിക്കരുതെന്ന് നിയമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപ്പുരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം നേതാവ് പി സരിന്‍ ആവശ്യപ്പെട്ടു. നജീബ് നേതൃത്വം നല്‍കുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന് തട്ടിപ്പില്‍ പങ്കുണ്ടെന്നും ഈ സംഘടനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്നും അതിനാല്‍ നജീബിന്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്നും സരിന്‍ ആരോപിച്ചു.

https://dailynewslive.in/ ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 57 കാരന് ദാരുണാന്ത്യം. ചമ്പക്കാട് കുടി സ്വദേശി വിമലനാണ് മരിച്ചത്. ഫയര്‍ലൈന്‍ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ വിമലനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ കേരളത്തില്‍ ഇന്നും നാളേയും ഒറ്റപ്പെട്ട സ്ഥലളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

https://dailynewslive.in/ എറണാകുളം കാക്കനാടുള്ള ഹ്യുണ്ടായ് സര്‍വീസ് സെന്ററിനുള്ളില്‍ തീപിടിത്തം. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.

https://dailynewslive.in/ മുക്കത്ത് ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികള്‍ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്ത്, തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പൊലീസ് വൈകാതെ പൂര്‍ത്തിയാക്കും.

https://dailynewslive.in/ ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമനാല്‍ ബിജുവിന്റെ മകന്‍ മാര്‍ലോണ്‍ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താള്‍ജ്യോതി പബ്ലിക് സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാത്യു. മുട്ടത്ത് മലങ്കര ഡാമില്‍ മാത്തപ്പാറയിലുള്ള ജില്ലാ ജയില്‍ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം വിവാദ മാര്‍ഗ നിര്‍ദേശങ്ങളുള്ള യുജിസി കരട് മാര്‍ഗരേഖ തള്ളിക്കളയണമെന്ന് ഏഴ് സംസ്ഥാനങ്ങള്‍. ബെംഗളൂരുവില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ കോണ്‍ക്ലേവ് കരട് മാര്‍ഗരേഖയ്ക്ക് എതിരെ പ്രമേയം പാസ്സാക്കി. കേരളവും തമിഴ്നാടും കര്‍ണാടകയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് ഇന്നലെ യോഗം ചേര്‍ന്നത്.

https://dailynewslive.in/ ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം. ബഹളം കാരണം രാജ്യസഭയും ലോക്സഭയും നിര്‍ത്തിവയ്ക്കേണ്ട വന്നു. പല രാജ്യങ്ങളും അമേരിക്കന്‍ സൈനിക വിമാനത്തിന് അനുമതി നിഷേധിച്ചപ്പോള്‍ ഇന്ത്യ അനുവാദം നല്‍കിയതിലാണ് പ്രതിഷേധം കടുക്കുന്നത്.

https://dailynewslive.in/ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് പറഞ്ഞ ജയശങ്കര്‍ അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നും 2009 മുതല്‍ തിരിച്ചയയ്ക്കുന്നുണ്ടെന്നും പ്രതികരിച്ചു.

https://dailynewslive.in/ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത ജാഗ്രത തുടരണമെന്ന് ദില്ലിയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ആംആദ്മിപാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ ആംആദ്മിപാര്‍ട്ടി പ്രവചനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് ഉയര്‍ത്തുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജ് സെന്റററുകളും സ്പാകളും നടത്തുന്ന കമ്പനികളൊക്കെയാണ് ഇപ്പോള്‍ എക്സിറ്റ് പോളുകള്‍ സംഘടിപ്പിക്കുന്നതെന്നും, പ്രവചനങ്ങളുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാമെന്നും സഞ്ജയ് സിംഗ് എംപി പരിഹസിച്ചു. ഇന്നലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും ബിജെപിക്കാണ് മുന്‍തൂക്കം.

https://dailynewslive.in/ ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് 17 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. കീടനാശിനി, വളം എന്നിവ വില്‍ക്കുന്ന സ്റ്റോറുകളില്‍ ബുധനാഴ്ച്ച അപ്രതീക്ഷിത പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

https://dailynewslive.in/ മഹാകുംഭമേളയില്‍ ഇതുവരെ 38.97 കോടി പേര്‍ സ്നാനം നടത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതേ സമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനത്തിനെതിരെ, വിമര്‍ശനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം രംഗത്തെത്തി. കുംഭമേളയില്‍ ദുരന്തത്തില്‍ മരിച്ചവരെ കുറിച്ചും മോദിയും യോഗിയും ചിന്തിക്കണമെന്നും ഗംഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാര്‍ ഇടിച്ചുനിരത്തി തീയിട്ടു. ഹസീനയുടെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ ഇന്നലെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

https://dailynewslive.in/ യുഎഇയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടന്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മാസത്തേക്കാണ് അടച്ചിടുക. മെച്ചപ്പെട്ട പ്രകാശ, ശബ്ദ സംവിധാനങ്ങളൊരുക്കി സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സാധ്യമാക്കാനാണ് ഈ താല്‍ക്കാലിക അടച്ചിടലെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ഇന്ത്യയുള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദീര്‍ഘകാല സന്ദര്‍ശന വിസ നിരോധിച്ചുകൊണ്ടുള്ള പുതിയ വിസ നയം സൗദി അറേബ്യ നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാല സന്ദര്‍ശന വിസകളിലൂടെ അനധികൃതമായി പ്രവേശിക്കുന്ന ഹജ്ജ് തീര്‍ത്ഥാടകരെ തടയുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ഫെബ്രുവരി ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നുമാണ് വിവരം.

https://dailynewslive.in/ അമേരിക്കയ്ക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അംഗത്വം പിന്‍വലിക്കാന്‍ തീരുമാനിച്ച് അര്‍ജന്റീന. അംഗത്വം പിന്‍വലിക്കാനുള്ള പ്രസിഡന്റ് ജാവിയര്‍ മിലെയുടെ തീരുമാനം അദ്ദേഹത്തിന്റെ വക്താവാണ് അറിയിച്ചത്. കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് തീരുമാനത്തിനു പിന്നിലെന്നാണ് വിവരം.

https://dailynewslive.in/ തടവുകാരെ കുത്തിനിറച്ച ജയിലുകള്‍ക്കും കൂട്ട ജയില്‍ ചാട്ടത്തിനും കുപ്രസിദ്ധമായ കോംഗോയില്‍ നൂറിലേറെ വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തീവച്ചു കൊന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമാ നഗരത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവമുണ്ടായത്. റുവാണ്ടയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എം 23 കലാപകാരികള്‍ നഗരം കീഴക്കാനുള്ള ശ്രമത്തിനിടയില്‍ നടന്ന ജയില്‍ ചാട്ട ശ്രമത്തിനിടയിലാണ് സംഭവം.

https://dailynewslive.in/ വനിതകളുടെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അത്ലറ്റുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വനിതകള്‍ക്കായുള്ള കായിക മത്സരങ്ങളില്‍ നിന്ന് പുരുഷന്‍മാരെ അകറ്റി നിര്‍ത്തുന്നതിനായാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞസദസില്‍വെച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പിട്ടത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റെക്കോഡ് മുന്നേറ്റം. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 7,930 രൂപയിലെത്തി. പവന്‍ വില 200 രൂപ കൂടി 63,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6,550 രൂപയായി. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 106 രൂപയിലെത്തിയിരുന്നു. യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ചൈന-യു.എസ് വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്ക് ചേക്കേറിയത് ഔണ്‍സ് സ്വര്‍ണ വിലയെ ഇന്നലെ 2,905.94 ഡോളര്‍ വരെ എത്തിച്ചു. ഇന്ന് 2,887.59 ഡോളറിനടുത്താണ് വ്യാപാരം. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.

https://dailynewslive.in/ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഏറ്റവും ജനകീയമായ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന സ്ഥാനം ടിക്ടോക്ക് സ്വന്തമാക്കി. സെന്‍സര്‍ ടവേഴ്സ് സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2025 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നിയന്ത്രണത്തിലുള്ള ടിക്ടോക്കില്‍ താമസക്കാര്‍ ഓരോ ദിവസവും ശരാശരി രണ്ട് മണിക്കൂര്‍ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 1.12 കോടി ജനങ്ങള്‍ 763 കോടി മണിക്കൂറാണ് കഴിഞ്ഞ വര്‍ഷം ടിക്ടോക്കില്‍ ചിലവഴിച്ചത്. ഇതനുസരിച്ച് ഓരോ താമസക്കാരനും 700 മണിക്കൂര്‍ സമയം ഇത് ഉപയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത് ദുബൈ ആസ്ഥാനമായ ടെലഗ്രാം ആപ്പാണ്. ഓരോ ദിവസവും ശരാശരി ഒരു മണിക്കൂറാണ് ടെലഗ്രാമില്‍ താമസക്കാര്‍ ചെലവഴിക്കുന്നത്. വാട്സാപ്പ്, എം.എക്സ് പ്ലയര്‍, ഗൂഗ്ള്‍ മാപ്സ്, പ്ലേഇറ്റ്, ജീമെയില്‍ എന്നിവയാണ് ഇതിന് പിറകിലായി സ്ഥാനം പിടിച്ച ആപ്പുകള്‍. അതേപോലെ, യു.എ.ഇയിലുള്ളവര്‍ ഓണ്‍ലൈനിലായിരിക്കുമ്പോള്‍ മിക്ക സമയവും ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയ ആപ്പുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ഐ ചാറ്റ് ബോട്ട്സ്, സോഫ്റ്റ്വെയര്‍ എന്നിവയാണ് പിന്നാലെയുള്ളത്.

https://dailynewslive.in/ ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കി. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്ലര്‍. 2022 ല്‍ പുറത്തെത്തിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്. ഡൊമിനിയനിലെ സംഭവങ്ങള്‍ നടന്നതിന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍, മെഹര്‍ഷാല അലി, ജൊനാഥന്‍ ബെയ്ലി, റൂപെര്‍ട്ട് ഫ്രൈഡ്, മാനുവല്‍ ഗാര്‍ഷ്യ റൂള്‍ഫോ, ലൂണ ബ്ലെയ്സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോഡ്സില്ല (2014) അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗാരെത്ത് എഡ്വേര്‍ഡ്സ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

https://dailynewslive.in/ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. കോമഡിക്ക് പ്രാധാന്യമുള്ള ഈ ചിത്രം ഫെബ്രുവരി 28 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഒരിടവേളയ്ക്ക് ശേഷം മകന്‍ ധ്യാന്‍ ശ്രീനിവാസന് ഒപ്പം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങി നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്.

https://dailynewslive.in/ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന. 2024 ല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തിലധികം ഇ.വി കാറുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. 66,561 യൂണിറ്റുകളുമായി ടാറ്റാ മോട്ടോഴ്സാണ് ഏറ്റവും കൂടുതല്‍ ഇ.വി കള്‍ വിറ്റഴിച്ച കമ്പനി. 2023 ല്‍ 66,690 ഇലക്ട്രിക് വാഹനങ്ങളായിരുന്നു ടാറ്റാ വിറ്റത്. 0.2 ശതമാനത്തിന്റെ നേരിയ ഇടിവ് കഴിഞ്ഞ വര്‍ഷം ടാറ്റയ്ക്കുണ്ടായി. 1,06,966 ഇ.വി കാറുകളാണ് കഴിഞ്ഞ വര്‍ഷം ആകെ വിറ്റതെങ്കില്‍ 2023 ല്‍ 90,266 യൂണിറ്റുകളായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇ.വി കാര്‍ ടാറ്റ പഞ്ചാണ്. 2024 ല്‍ 22,724 യൂണിറ്റുകളാണ് ടാറ്റ പഞ്ച് ഇവിയുടെ വില്‍പ്പന. ടാറ്റയുടെ ടിയാഗോ ഹാച്ച്ബാക്ക് ഇ.വി യുടെ 18,136 യൂണിറ്റുകളാണ് വിറ്റത്. ഇ.വി കാറുകളുടെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുളളത് എം.ജി മോട്ടോഴ്സാണ്. 28,879 യൂണിറ്റുകളാണ് എം.ജി യുടെ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. വിന്‍ഡ്‌സര്‍ ഇവി യുടെ 11,625 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ എംജി കോമറ്റിന്റെ 10,045 യൂണിറ്റുകളുടെ വില്‍പ്പനയും നടന്നു. 2024 ല്‍ 7881 യൂണിറ്റുകള്‍ വിറ്റഴിച്ച മഹീന്ദ്ര & മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്തുളള കമ്പനി. ഇ.വി കാര്‍ വിപണിയില്‍ 62 ശതമാനം വിഹിതമാണ് ടാറ്റ മോട്ടോഴ്സിനുളളത്.

https://dailynewslive.in/ പുതുബാബേല്‍, ആരാണ് സര്‍ ഭീകരന്‍, ഇന്നലെയുടെ ബിനാമി, പേടിഫാക്ടറി ബാംഗ്ലൂര്‍ യൂണിറ്റ്, ആദിമം, പ്രാണമോഷണം, ഗ്രൗണ്ട് സീറോയിലെ നോട്ടങ്ങള്‍, ദേവപ്രയാഗയിലെ സംഭവം, ബാമിയാനിലെ ബുദ്ധന്മാരുടെ ശേഷിപ്പുകള്‍, സര്‍വ്വരാത്രി, കൂര്‍മ്മം, വില്യം തോക്കുപദേശി… തുടങ്ങി മനുഷ്യനുള്‍പ്പെടെ സര്‍വ്വചരാചരജീവിതങ്ങളുടെയും നാനോഖണ്ഡമെങ്കിലുമായിത്തീരുന്ന രചനകള്‍. ജനിമൃതിസമസ്യയും പ്രകൃതിയും പ്രണയവും യുദ്ധവും സമാധാനവും ആത്യന്തിക സ്വാതന്ത്ര്യവും തീവ്രവാദവും മാരകദേശീയതയും വര്‍ഗ്ഗീയതയും പകയും മഹാവ്യഥയുമെല്ലാമെല്ലാം ചുട്ടുപൊള്ളിക്കുകയോ കൊടുംതണുപ്പാല്‍ മരവിപ്പിക്കുകയോ ചെയ്തുകഴിഞ്ഞ താളുകള്‍… കെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘കൂര്‍മ്മം’. മാതൃഭൂമി. വില 144 രൂപ.

https://dailynewslive.in/ ഏറ്റവുമധികം പോഷകഗുണങ്ങള്‍ ഉള്ള ഒരു ഭക്ഷണമാണ് ചിയ സീഡ്സ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാനും സഹായിക്കുന്നു. മിക്കവരും ചിയ സീഡ് വെള്ളത്തില്‍ കുതിര്‍ത്തോ യോഗര്‍ട്ടിനൊപ്പം ചേര്‍ത്ത് പ്രഭാതഭക്ഷണമായോ കഴിക്കുന്നവരാണ്. ഉദരാരോഗ്യമേകുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ ആരോഗ്യകരമായ ഈ വിത്ത്, ആരോഗ്യത്തിന് ദോഷകരമായും ഭവിക്കും. ചിയ സീഡ് കൂടിയ അളവില്‍ ദിവസവും കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചിയ സീഡില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായുണ്ട്. ഇവ ഓക്സീകരണ സമ്മര്‍ദത്തില്‍ നിന്നു സംരക്ഷിക്കുകയും ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അള്‍സറേറ്റീവ് കോളൈറ്റിസ് ക്രോണ്‍സ് ഡിസീസ് തുടങ്ങിയ ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസുകള്‍ ഉള്ളവര്‍ ചിയ സീഡിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. ചിയ സീഡ് പൊതുവെ സുരക്ഷിതമാണ് എങ്കിലും അത് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടലുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആല്‍ഫാ ലിനോലെനിക് ആസിഡ്, ചിയ സീഡില്‍ ധാരാളമുണ്ട്. ഇവ പ്രോസ്റ്റേറ്റ് കാന്‍സറിലേക്കു നയിക്കും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചിലര്‍ക്ക് ചിയസീഡ് കഴിക്കുന്നത് മൂലം അലര്‍ജി ഉണ്ടാകും. ഗുരുതരമായ കേസുകളില്‍ ഭക്ഷണ അലര്‍ജി, അനാഫിലാക്സിസ് എന്ന ജീവനു തന്നെ അപകടമായേക്കാവുന്ന അവസ്ഥയ്ക്ക് കാരണമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.57, പൗണ്ട് – 109.13. യൂറോ – 90.83, സ്വിസ് ഫ്രാങ്ക് – 96.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.81, ബഹറിന്‍ ദിനാര്‍ – 232.29, കുവൈത്ത് ദിനാര്‍ -283.85, ഒമാനി റിയാല്‍ – 227.41, സൗദി റിയാല്‍ – 23.35, യു.എ.ഇ ദിര്‍ഹം – 23.84, ഖത്തര്‍ റിയാല്‍ – 23.99, കനേഡിയന്‍ ഡോളര്‍ – 60.99.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *