ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയിൽ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയിട്ടുണ്ട് . എന്നാൽ കെഎസ്ഇബി സ്വമേധയ പിടിച്ചിരുന്ന യൂണിറ്റിന് 10 പൈസ സര്‍ചര്‍ജ് ഫെബ്രുവരിയിലും പിടിക്കും.നിലവിൽ 2024 ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജിന് പുറമെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan