Screenshot 2025 01 22 19 36 36 162 com.google.android.googlequicksearchbox edit

കോഴിക്കോട് ഡിഎംഒ തർക്കത്തിൽ വീണ്ടും മാറ്റം. ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഡോ. ആശാദേവിയെ നിയമിച്ച സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. കണ്ണൂർ ഡിഎംഒ ഡോക്ടർ പീയൂഷ് നമ്പൂതിരി നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ് . ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കിയിരുന്നു. ഡോ. രാജേന്ദ്രനെ ഡി എച്ച്സിലേക്കും മാറ്റിയിരുന്നു. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടർ (വിജിലൻസ്) ആയാണ് നിയമനം നൽകിയിരുന്നത്. ഈ ഉത്തരവിലാണ് ഇപ്പോൾ സ്റ്റേ വന്നിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *