ഫെറാറ്റോ ഡിഫൈ 22 ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കി നേരത്തെ ഒകായ ഇവി എന്നറിയപ്പെട്ടിരുന്ന ഒപിജി. 99,999 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ഡെഫി 22-ന്റെ പ്രീ-ബുക്കിംഗ് 2025 ജനുവരി 17 മുതല്‍ ആരംഭിച്ചു. കോമ്പി ഡിസ്‌ക് ബ്രേക്ക് സിസ്റ്റം സജ്ജീകരിച്ചിട്ടുള്ള ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഫെറാറ്റോ ഡിഫൈ 22. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഇതിന് പുറമെ മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. സംയോജിത സംഗീത സവിശേഷതയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, 12 ഇഞ്ച് അലോയ് വീലുകള്‍, മെച്ചപ്പെട്ട സുരക്ഷയ്ക്കായി കോമ്പി ഡിസ്‌ക് ബ്രേക്ക് സിസ്റ്റം എന്നിവ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ഐപി 67 റേറ്റുചെയ്ത എല്‍ഇപി ബാറ്ററിയും കാലാവസ്ഥാ പ്രധിരോധ ഐപി 65റേറ്റുചെയ്ത ചാര്‍ജറുമായും ഇത് ജോടിയാക്കിയിരിക്കുന്നു. 1200 വാട്ട് മോട്ടോറും 2500 വാട്ടിന്റെ പീക്ക് പവറും ഉള്ള 2.2 കിലോവാട്ട്അവര്‍ എല്‍ഇപി ബാറ്ററിയാണ് സ്‌കൂട്ടറിനുള്ളത്. ഒരു സ്‌റ്റൈലിഷ് ഡിസൈന്‍ ഉപയോഗിച്ച് ഡെഫി 22 ഏഴ് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഷാംപെയ്ന്‍ ക്രീം, ബ്ലാക്ക് ഫയര്‍, കോസ്റ്റല്‍ ഐവറി, യൂണിറ്റി വൈറ്റ്, റെസിലിയന്‍സ് ബ്ലാക്ക്, ഡോവ് ഗ്രേ, മാറ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാകും. ഇതുകൂടാതെ ഒരു കണ്‍സെപ്റ്റ് മോഡല്‍ ഫെറാറ്റോ ദ മോഡലും കമ്പനി അവതരിപ്പിച്ചു.