yt cover 17

https://dailynewslive.in/ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ആദ്യം മോചിപ്പിച്ച മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായത്. 2023 ഒക്ടോബര്‍ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. ജനുവരി 15ന്, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം ലഭിക്കുകയും ഇന്നലെ കരാര്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. അതേസമയം ഹമാസ് മോചിപ്പിച്ച മൂന്നുപേരും ഇന്നലെ ജന്മനാട്ടില്‍ തിരിച്ചെത്തി. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30 നാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്. തുടര്‍ന്ന് ടെല്‍ അവീവിലെത്തിക്കുകയായിരുന്നു. ബന്ദികളെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയ വാര്‍ത്തയറിഞ്ഞതോടെ ഇസ്രയേലില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.

https://dailynewslive.in/ വെടി നിര്‍ത്തലിനു പിന്നാലെ തകര്‍ന്നടിഞ്ഞ നാട്ടിലേക്കു പലസ്തീന്‍കാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവര്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളില്‍ പ്രാര്‍ഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നഷ്ടമായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് ചിലര്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ ഹമാസിന്റെ ഉന്നത നേതാക്കളടക്കം 46,913 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. 1,10,750 പരുക്കേല്‍ക്കുകയും 23 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു. അതേസമയം ഗാസയിലെ യുദ്ധത്തില്‍ 400 സൈനികര്‍ കൊല്ലപ്പെട്ടെന്നാണു ഇസ്രയേല്‍ കണക്ക്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 19 ലെ വിജയി : വിന്‍സി വിന്‍സന്റ്, കണുവായ് പോസ്റ്റ്, കോയമ്പത്തൂര്‍*

https://dailynewslive.in/ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിര്‍ക്കുന്നവരാണെന്നും മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയാണെന്നും മന്ത്രി വിശദമാക്കി. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാലക്കാട് കഞ്ചിക്കോട് മദ്യ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ ഇന്ന് എലപ്പുള്ളി പഞ്ചായത്ത് അടിയന്തിര യോഗം ചേരും. പദ്ധതിയുടെ കാര്യത്തില്‍ പഞ്ചായത്തിനുള്ള എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കാനാണ് യോഗം. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. അതേസമയം കോണ്‍ഗ്രസും ബി.ജെ.പിയും മദ്യ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ പ്രദേശത്ത് കൊടി നാട്ടി സമരവുമായി രംഗത്തെത്തി.

https://dailynewslive.in/ കൂത്താട്ടുകുളത്തെ നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് എഫ്ഐആര്‍ തയ്യാറാക്കി. പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എക്കെതിരെയും കേസെടുത്തു. കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നേരത്തെ കേസെടുത്തിരുന്നു. കൗണ്‍സിലറുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിന്റെ മുന്നോട്ടുള്ള തുടര്‍ നടപടികളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കൂത്താട്ടുകുളം തട്ടികൊണ്ടുപോകല്‍ സംഭവത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി വൈഭവ് സക്സേന. കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്.പി പറഞ്ഞു. അതേസമയം കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസാണെന്ന് സി പിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുമ്പാണ് കലാ രാജുവിനെ കാണാതായതെന്നും കലാ രാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എന്‍ മോഹനന്‍ പറഞ്ഞു.

https://dailynewslive.in/ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവായ പി വി അന്‍വര്‍ കോണ്‍ഗ്രസ് – ലീഗ് നേതാക്കളായ കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് കത്തയച്ചു. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പി വി അന്‍വര്‍ കത്ത് തരട്ടെ എന്നിട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ഇതുവരെയുള്ള നിലപാട്.

https://dailynewslive.in/ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിമര്‍ശനവുമായി എ പി അനില്‍കുമാറും ശൂരനാട് രാജശേഖരനും. ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സതീശന്‍ ആരെന്ന് എ പി അനില്‍കുമാര്‍ ചോദിച്ചുവെന്നും പ്രതിപക്ഷ നേതാവിന്റെ വസതി കോണ്‍ഗ്രസുകാര്‍ക്ക് അഭയകേന്ദ്രമല്ലാതായെന്ന് ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതോടെ തമ്മിലടി തുടര്‍ന്നാല്‍ ചുമതല ഒഴിയുമെന്ന് ദീപദാസ് മുന്‍ഷി മുന്നറിയിപ്പ് നല്‍കി. അതേസമയം പി.വി.അന്‍വറിനെ എടുത്തുചാടി മുന്നണിയിലെടുക്കേണ്ടെന്ന് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കേരളത്തിന്റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാര്‍ണിംഗ്‌സ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.

https://dailynewslive.in/ യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

https://dailynewslive.in/ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ജയില്‍ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയില്‍ എഡിജിപി റിപ്പോര്‍ട്ട് നല്‍കി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയില്‍ എഡിജിപി ശുപാര്‍ശ ചെയ്തത്.

https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി 7.5 കോടി രൂപ ലഭിച്ചു. ഇത് റെക്കോര്‍ഡാണ്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5 മുതല്‍ 6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്. കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വര്‍ണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു.

https://dailynewslive.in/ കണ്ണൂരില്‍ 25 ദിവസം മാത്രം പ്രായമുളള കുഞ്ഞിന്റെ തുടഭാഗത്ത് സൂചിക്കഷ്ണം കണ്ടെത്തി. തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്റീമീറ്റര്‍ നീളമുളള സൂചിക്കഷ്ണം കണ്ടത്. പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

https://dailynewslive.in/ പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം ബാത്റൂമിന് സമീപത്തേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്നെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

https://dailynewslive.in/ തൃശൂരില്‍ സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പിഎസ് അശോകനാണ് കുത്തേറ്റത്. അയല്‍വാസിയുടെ പോത്ത് കയറില്‍ കുരുങ്ങിയപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ താമരശ്ശേരിയില്‍ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്‌കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്നലെ വൈകുന്നേരമാണ് സംസ്‌കാരം നടന്നത്. പണം നല്‍കാത്തതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.

https://dailynewslive.in/ തൃശൂര്‍ വാടാനപ്പള്ളിയില്‍ പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് സ്വദേശി സിഎം ജിഷ്ണുവിനാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലാണ് പൊലീസിന്റെ നടപടി.

https://dailynewslive.in/ ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തനിലയില്‍. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീടിന്റെ ജനലുകളും കോലായയിലെ കോണ്‍ക്രീറ്റ് സ്ലാബും കസേരയും അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്.

https://dailynewslive.in/ ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ഇലവുന്തിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

https://dailynewslive.in/ ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കോടതി വിധിയില്‍ പ്രതികരിച്ച് സഞ്ജയുടെ അമ്മയും സഹോദരിയും. തനിക്കും മൂന്ന് പെണ്‍കുട്ടികളുണ്ടെന്നും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വേദന എത്രത്തോളമാണെന്ന് തനിക്ക് മനസിലാകുമെന്നും അര്‍ഹിക്കുന്ന പരമാവധി ശിക്ഷ തന്നെ മകന് നല്‍കണമെന്ന് സഞ്ജയുടെ അമ്മയും, സഹോദരന്‍ ഇത്തരത്തിലുള്ള ക്രൂര പ്രവര്‍ത്തികള്‍ ചെയ്‌തെന്ന് ചിന്തിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്ന് സഹോദരി സബിതയും പറഞ്ഞു.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേളയ്ക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്റുകളിലാണ് തീപടര്‍ന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

https://dailynewslive.in/ നടന്‍ വിജയ്ക്ക് എതിരെ വിമര്‍ശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. വിജയിയെ സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയ രാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കില്‍ വിജയ് മുഖ്യമന്ത്രി ആയാല്‍ സാധാരണക്കാര്‍ക്ക് എങ്ങനെ പരാതി പറയാനാകുമെന്നും ചെരുപ്പില്ലാതെ ജനങ്ങളുടെ ഇടയിലേക്ക് കാമരാജ് ഇറങ്ങിചെല്ലുന്നതാണ് തമിഴ്നാട് കണ്ടിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു.

https://dailynewslive.in/ ഒമാനില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

https://dailynewslive.in/ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍. 10 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് രാഹുലിനെയും പ്രിയങ്കയെയും ഇറക്കി കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ബിജെപിയെയാണ് സഹായിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു.

https://dailynewslive.in/ അസമത്വത്തിന് എതിരായുള്ള പോരാട്ടത്തില്‍ വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നല്‍കി രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ രാജ്യത്തെ പരമാവധി യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം എന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. പ്രചാരണത്തില്‍ പങ്കു ചേരാനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്.

https://dailynewslive.in/ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അസമിലെ ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പോലീസ് സ്റ്റേഷനിലാണ് മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. രാഹുലിന്റെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുല്‍ പങ്കുവയെക്കുന്നതെന്നും എന്നാല്‍ ഭരണകൂടത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും പരാതിയിലുണ്ട്.

https://dailynewslive.in/ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് (30) എന്ന ബംഗ്ലാദേശി പൗരന്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് താനെയില്‍നിന്ന് പ്രതിയെ പിടികൂടിയത്. അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കടന്നതെന്നും സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിയാതെയാണ് ബാന്ദ്രയിലെ വീട്ടില്‍ കയറിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി.

https://dailynewslive.in/ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന് ശേഷം സ്പേഡെക്സ് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജക്കൈമാറ്റ പരീക്ഷണം പരിശോധനകള്‍ക്ക് ശേഷം നടത്തുമെന്നും ഉപഗ്രഹങ്ങളെ തമ്മില്‍ പിരിക്കുന്നതും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിന് അമേരിക്കയില്‍ നിരോധനം വന്ന സാഹചര്യത്തില്‍ ആപ്പിന്റെ യുഎസിലെ ബിസിനസ് ഏറ്റെടുക്കാന്‍ ലയന ശ്രമവുമായി സെര്‍ച്ച് എഞ്ചിന്‍ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി എഐ. ഇക്കാര്യം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.

https://dailynewslive.in/ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. കാലാവസ്ഥ കണക്കിലെടുത്ത് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്ടണില്‍ ആര്‍ക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.

https://dailynewslive.in/ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേല്‍ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രാജിവെച്ചു. ഒട്സ്മ യെഹൂദിത് പാര്‍ട്ടി നേതാവാണ് രാജിവെച്ച ഇറ്റാമര്‍. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി.

https://dailynewslive.in/ സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും പിതാവ് സാംസണ്‍ വിശ്വനാഥ്. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നും വേറേയും താരങ്ങളുണ്ടെന്നും എന്നാല്‍ അവരെല്ലാം വിജയ് ഹസാരെ കളിച്ചുവെന്നും സാംസണ്‍ പറഞ്ഞു. ചില കാരണങ്ങള്‍ കണ്ടെത്തി അവര്‍ സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് ക്യാമ്പിന് മുമ്പേ താനറിഞ്ഞിരുന്നുവെന്നും സാംസണ്‍ വിശ്വനാഥ് വ്യക്തമാക്കി.

https://dailynewslive.in/ പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.

https://dailynewslive.in/ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു.

https://dailynewslive.in/ ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോര്‍ ആണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹചിത്രം നീരജ് ചോപ്ര തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

https://dailynewslive.in/ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.71 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളായ ഇന്‍ഫോസിസും ടിസിഎസുമാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ബിഎസ്ഇ സെന്‍സെക്സ് 759 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. ഇന്‍ഫോസിസിന് മാത്രം കഴിഞ്ഞയാഴ്ച 62,948 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 7,53,678 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം താഴ്ന്നത്. വെള്ളിയാഴ്ച മാത്രം ആറുശതമാനമാണ് ഇന്‍ഫോസിസ് ഇടിഞ്ഞത്. 50,598 കോടിയുടെ നഷ്ടത്തോടെ 14,92,714 കോടിയായി ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 20,605 കോടി, ഐസിഐസിഐ ബാങ്ക് 16,005 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 15,640 കോടി, ഐടിസി 5,880 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം എസ്ബിഐ, എല്‍ഐസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. റിലയന്‍സിന് മാത്രം ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന 79,773 കോടിയാണ്.

https://dailynewslive.in/ പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘ദ സീക്രട്ട് ഓഫ് വിമെണ്‍’ തിയറ്ററുകളിലേക്ക്. ജനുവരി 31 ന് ചിത്രം തിയറ്ററുകളില്‍ എത്തും. പ്രജേഷ് സെന്‍ മൂവി ക്ലബിന്റെ ബാനറില്‍ പ്രജേഷ് സെന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവുമാണ് ഇത്. ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ നിരഞ്ജന അനൂപ്, അജു വര്‍ഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിര്‍ മണോലി, പൂജ മഹേഷ്, വെള്ളം സിനിമയിലൂടെ ശ്രദ്ധേയരായ അധീഷ് ദാമോദര്‍, മിഥുന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. ലെബിസണ്‍ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാര്‍ വി വിയുടേതാണ് കഥ. ഷഹബാസ് അമന്‍, ജാനകി ഈശ്വര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

https://dailynewslive.in/ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പൊന്‍മാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ലിജോമോള്‍ ജോസ് ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ബേസില്‍ ജോസഫ്, ലിജോമോള്‍ ജോസ് എന്നിവര്‍ക്കൊപ്പം സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍, ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ പൂനെ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വേവ് മൊബിലിറ്റി, രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ കാറായ ‘വേവ് ഇവാ’ ഔദ്യോഗികമായി പുറത്തിറക്കി. 3 മീറ്ററില്‍ താഴെയുള്ള ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 3.25 ലക്ഷം രൂപ മാത്രമാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാറിന്റെ സണ്‍റൂഫിന് പകരം അതില്‍ നല്‍കിയിരിക്കുന്ന സോളാര്‍ പാനല്‍ ഉപയോഗിക്കാം. ഒരു കിലോമീറ്റര്‍ നടക്കാന്‍ 80 പൈസ മാത്രമാണ് ചെലവ്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാറാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ഇതൊരു പ്ലഗിന്‍ ഇലക്ട്രിക് കാറാണ്. 18 കിലേവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് കാറിനുള്ളത്. 12 കിലേവാട്ട് പവറും 40ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ഈ കാര്‍ നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

https://dailynewslive.in/ പ്രപഞ്ചം എന്താണോ അതു തന്നെയാണ് ഓം നമശ്ശിവായ എന്നപഞ്ചാക്ഷരി മന്ത്രത്തിലും അടങ്ങിയിട്ടുള്ളത്. പ്രപഞ്ച സ്വരൂപമായ ആ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതും അതിന്റെ പരിവര്‍ത്തനത്തിന് കാരണമാകുന്നതും. പരിണാമമല്ല പരിവര്‍ത്തനമാണ് നടക്കുന്നത്. അതിന്റെ കാരണഭൂതന്‍ പരമാത്മാ ശിവഭഗവാനാണ് എന്ന് രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഋഷിവര്യന്മാര്‍ കണ്ടെത്തിയതും എഴുത്തുകാരന്റെ അനുഭവവും ഇഴ ചേര്‍ന്നിരിക്കുന്ന ഈ കൃതിയില്‍ ആദ്ധ്യാത്മിക ജീവിതത്തിന്റെ പ്രായോഗികതലങ്ങളുണ്ട്. ധ്യാനവും മനനവുമുണ്ട്. കടന്നുപോന്ന വഴികളിലെ വെളിച്ചങ്ങളുണ്ട്. ‘പ്രാണസ്വരൂപനം’. കെ തുളസീധരന്‍. ഗ്രീന്‍ ബുക്സ്. വില 230 രൂപ.

https://dailynewslive.in/ കൃത്യമായ ദന്തപരിചരണം ഇല്ലാത്തത് മാത്രമല്ല ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവയും വായ്നാറ്റത്തിന് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പലരും മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകുന്ന എല്ലാ അണുക്കളെയും നശിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ അത് കീടാണുക്കള്‍ക്കൊപ്പം ഓറല്‍ മൈക്രോബയോമിലെ ബാക്ടീരിയകളെയും കൊല്ലുന്നു. മൗത്ത് വാഷ് ഉപയോഗിക്കുന്നത് തല്‍ക്ഷണം വായ്നാറ്റം മാറ്റുമെങ്കിലും താത്കാലികമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവെ വായിലെ അണുബാധ കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെങ്കിലും ഓറല്‍ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിര്‍ജ്ജലീകരണം എന്നിവ പ്രധാന ഘടകങ്ങളാണ്. വായിലുള്ള ബാക്ടീരിയ, ആര്‍ക്കിയ, ഫംഗസ്, മൈകോപ്ലാസ്മ, പ്രോട്ടോസോവ, വൈറസുകള്‍ എന്നിങ്ങനെയുള്ള സൂഷ്മാണുക്കളാണ് ഓറല്‍ മൈക്രോബയോം. വായയുടെ ശുചിത്വം പാലിക്കുന്നതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിലൂടെ ഓറല്‍ മൈക്രോബയോമിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിര്‍ത്താനും സഹായിക്കും. മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഓറല്‍ മൈക്രോബയോമിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താന്‍ ഓറല്‍ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വായ ഉണങ്ങി ഇരിക്കുമ്പോളും ദുര്‍ഗന്ധം വരാനുള്ള സാധ്യതയുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനിര് ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഒരു പരിധി വരെ വായനാറ്റം ഒഴിവാക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ വായ കഴുകുന്നതും ശീലമാക്കാം. ഓറല്‍ മൈക്രോബയോം എല്ലായ്പ്പോഴും കുടല്‍ മൈക്രോബയോമുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കുടലിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വായ്നാറ്റം ഉണ്ടാക്കാം. കുടലിലെ പ്രശ്നങ്ങള്‍ മാറ്റുന്നതിനൊപ്പം സ്വഭാവികമായും വായ്നാറ്റം കുറയും.

*ശുഭദിനം*

*കവിത കണ്ണന്‍*

എന്നും ബിസിനസ്സ് മാത്രമായിരുന്നു നഡ്വര്‍ അഗര്‍വാളിന്റെ മനസ്സില്‍. സി എ പൂര്‍ത്തിയാക്കിയ ശേഷം നല്ല ശമ്പളമുളള ജോലി ലഭിച്ചെങ്കിലും അദ്ദേഹം അതില്‍ തൃപ്തനായില്ല. അങ്ങനെ ജോലി ഉപേക്ഷിച്ച് ബിസിനസ്സിലേക്ക് തന്നെ കടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഡല്‍ഹിയില്‍ പേയിങ്ങ് ഗസ്‌ററായി താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് അദ്ദേഹം തന്റെ ബിസിനസ്സ് ആരംഭിക്കുന്നത്. ആ മുറിയില്‍ വെച്ച് രണ്ട് ഷൂസുകള്‍ അദ്ദേഹം ഡിസൈന്‍ ചെയ്തു. പല ദിവസങ്ങളിലും നേരം പുലരുവോളം മികച്ച് ഷൂസുകള്‍ക്കായി അദ്ദേഹം ജോലിചെയ്തുകൊണ്ടേയിരുന്നു. ഷൂസുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ചു. ആദ്യ ഉത്പന്നങ്ങള്‍ തന്നെ മികച്ച വിലയില്‍ വിറ്റുപോയതോടെ നഡ്വര്‍ അഗര്‍വാള്‍ വീണ്ടും ഷൂസ് നിര്‍മ്മാണം ആരംഭിച്ചു. ബക്കാ ബുക്കി എന്ന് ബ്രാന്റ് പിറക്കുകയായിരുന്നു അവിടെ. ഷൂസ് ഡിസൈന്‍ ചെയ്യാന്‍ ഒരു ഡിസൈനര്‍ വിങ്ങിനെ അദ്ദേഹം നിയമിച്ചു. യുവ തലമുറക്ക് ഇഷ്ടപ്പെടും വിധമായിരുന്നു ഡിസൈനിങ്ങ്. മികച്ച മെറ്റീരിയലായിരുന്നു ഇതിന് ഉപയോഗിച്ചിരുന്നത്. വില്‍പനയുടെ 90 ശതമാനവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വിറ്റഴിച്ചത്. ഇന്ന് കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂരില്‍ 25000 സ്‌ക്വയര്‍ഫീറ്റില്‍ വെയര്‍ഹൗസും അദ്ദേഹം സ്വന്തമാക്കി. ഇന്ന് ഏകദേശം 4000 ത്തിലധികം ഷൂസുള്‍ ബക്കാബുക്കിയില്‍ നിന്നും വിറ്റഴിയുന്നു.. നമുക്ക് നമ്മോടുളള അകമഴിഞ്ഞ വിശ്വാസവും അണുവിടപോലും വിട്ടുകൊടുക്കാതെയുളള പ്രയ്തനവും നമ്മെ നമ്മുടെ സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തും. നമുക്കും പ്രയ്തനം തുടരാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *