സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപ ഉയര്‍ന്ന് 58,400 ആയി. ഗ്രാമിന് വര്‍ധിച്ചത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7300 രൂപ. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. ഈ വര്‍ഷം ഇതു വരെ 1,320 രൂപയുടെ വര്‍ധനയാണ് വിലയിലുണ്ടായത്. അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച പവന് 59,640 രൂപ എന്ന റെക്കോഡില്‍ നിന്ന് 1,120 രൂപയുടെ കുറവുണ്ട്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 3ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,030 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.