1 16

ഇന്ത്യയുടെ ക്വിക്ക് ഇ-കൊമേഴ്സ് വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ബ്ലിങ്കിറ്റും. എന്നാല്‍ യു.എസ് ആസ്ഥാനമായ ഇ-കൊമേഴ്സ് കമ്പനി ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫ്‌ലിപ്പ്കാര്‍ട്ടും 2025 ല്‍ ദ്രുത വാണിജ്യ വിപണിയിലേക്ക് പ്രവേശിക്കാനുളള നീക്കങ്ങളാണ് നടത്തുന്നത്. ആമസോണ്‍ അതിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ ‘ടെസ്‌ന’ ബംഗളൂരുവില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. വില്‍പ്പനക്കാരില്‍ നിന്ന് ദൈനംദിന അവശ്യവസ്തുക്കള്‍ ശേഖരിച്ച് വേഗത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനാണ് ഈ പൈലറ്റ് പ്രോഗ്രാം ശ്രദ്ധയൂന്നത്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ദ്രുത വാണിജ്യ സേവനമായ ‘മിനിറ്റ്‌സ്’ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുത്ത ബംഗളൂരു പ്രദേശങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, മരുന്നുകള്‍ പോലുള്ള ഇനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഉല്‍പ്പന്ന ശ്രേണി വിപുലീകരീക്കുകയാണ്. അതേസമയം, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് ടാറ്റ ക്ലിക്കുമായി ചേര്‍ന്ന് ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ 15 മിനിറ്റിനുളളില്‍ ഡെലിവറി വാഗ്ദാനം ചെയ്യുന്ന പുതിയ മേഖല അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *