S8 yt cover

https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 1 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

https://dailynewslive.in/ പെരിയ ഇരട്ട കൊലക്കേസിന്റെ ശിക്ഷാപ്രഖ്യാപനത്തിന് പിന്നാലെ ശരത് ലാലിന്റേയും കൃപേഷിന്റേയും സ്മൃതികുടീരത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അച്ഛനമ്മമാര്‍. വിധിയില്‍ തൃപ്തരല്ലെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതെന്നും അതാണ് പ്രതീക്ഷിച്ചിരുന്നതെന്നും എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്നും കൃപേഷിന്റെ പിതാവ് പ്രതികരിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 2 ലെ വിജയി : ദീപികാ രാജ്, പൊറത്തിശ്ശേരി, ഇരിഞ്ഞാലക്കുട, തൃശൂര്‍*

https://dailynewslive.in/ സി.പി.എം ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കസിസ്റ്റ് ആണെന്ന് തെളിയിച്ചുവെന്ന് കെ.സി വേണുഗോപാല്‍ എം.പി. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരായുള്ള ശക്തമായിട്ടുള്ള വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായിരിക്കുന്നതെന്നും എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ട നിമിഷം കൂടിയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

https://dailynewslive.in/ പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസില്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ട കൊലപാതകം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയില്‍ അപ്പീല്‍ പോകും.സ്വന്തം ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച സിബിഐ കോടതി വിധി പ്രതീക്ഷിച്ചതുപോലെ നല്ല വിധിയാണെന്നും വിധി പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ബോബി ജോസഫും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബ അഭിഭാഷകനായ കെ പത്മനാഭനും പ്രതികരിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കൊലവാള്‍ താഴെവെയ്ക്കാന്‍ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ.കെ. രമ എം.എല്‍.എ. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കിയ വിധിയില്‍ പ്രതികരിക്കുകയായിരുന്നു കെ.കെ.രമ. ശിക്ഷ തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ അദാലത്തുകളില്‍ എത്തുന്ന പരാതികളുടെ എണ്ണം കുറയുന്നത് സര്‍ക്കാരിന്റെ മികച്ച ഇടപെടലിന്റെ സൂചനയെന്ന് മന്ത്രി സജി ചെറിയാന്‍. ചേര്‍ത്തല താലൂക്ക് അദാലത്ത് ചേര്‍ത്തലയിലെ സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റേറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതില്‍ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. എന്‍എസ്എസ് മതേതര ബ്രാന്‍ഡാണെന്നും,താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഗുണം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും അതില്‍ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും സുകുമാരന്‍ നായരുമായി താന്‍ നേരിട്ട് സംസാരിച്ചുവെന്നും എന്‍.എസ്.എസുമായുള്ള പിണക്കം തീര്‍ത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എംഎല്‍എ യു പ്രതിഭയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടുമെന്നും എഫ്‌ഐആറില്‍ പുകവലിച്ചു എന്ന് മാത്രമാണുള്ളതെന്നും പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലെന്നും മന്ത്രി പറഞ്ഞു. താനും പുകവലിക്കാറുണ്ട് പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാന്‍ ചോദിച്ചു. പ്രതിഭയുടെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണെന്നും മകന്‍ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തുവെന്നും എംഎല്‍എയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നല്‍കണ്ടേയെന്നും സജി ചെറിയാന്‍ പറഞ്ഞു.

https://dailynewslive.in/ വന നിയമ ഭേദഗതിക്കെതിരായ പി വി അന്‍വറിന്റെ വയനാട്ടിലെ ജനകീയ യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അന്‍വര്‍ പ്രഖ്യാപിച്ചിരുന്നത്. പങ്കെടുക്കുമെന്ന് അറിയിച്ചിട്ടില്ലെന്നും അന്‍വറുമായി സഹകരണത്തിന് തയ്യാറല്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാടെന്നും വയനാട് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

https://dailynewslive.in/ പി.വി. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ താനുമായി അന്‍വര്‍ ചര്‍ച്ച നടത്തിയില്ലെന്ന് കെ.സി.വേണുഗോപാല്‍ എം.പി. അന്‍വര്‍ നടത്തുന്ന ജാഥയില്‍ ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന വിഷയത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും ഡിസിസി പ്രസിഡന്റുമാര്‍ക്ക് ക്ഷണം ലഭിച്ചത് തനിക്കറിയില്ലെന്നും വിഷയത്തില്‍ ചര്‍ച്ച വന്നാല്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധം ഉയര്‍ത്തിയതിന്റെ പേരില്‍ സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ അടുത്ത മേളയില്‍ വിലക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തം. ഇക്കഴിഞ്ഞ സ്‌കൂള്‍ മേളയില്‍ അത്ലറ്റിക്സില്‍ രണ്ടാമതും മൂന്നാമതും എത്തിയ നാവാ മുകുന്ദയേയും മാര്‍ ബേസിലിനേയും മറികടന്ന് ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിന് ട്രോഫി നല്‍കിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

https://dailynewslive.in/ സ്‌കൂള്‍ കായിക മേളയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതികരണവുമായി കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജ്മെന്റ്. സര്‍ക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. അനുകൂല തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അര്‍ഹതപ്പെട്ട അംഗീകാരം കിട്ടാതെ വന്നപ്പോള്‍ കുട്ടികള്‍ നടത്തിയ വികാരപ്രകടനം മാത്രമാണിതെന്നുമാണ് സ്‌കൂള്‍ മാനേജരുടെ പ്രതികരണം. മാനേജ്മെന്റിനോ സ്‌കൂളിനോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരി ദര്‍ശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതോടൊപ്പം ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ ആരോഗ്യകരമായ ചര്‍ച്ച വേണമെന്നും പരിഷ്‌കരണങ്ങള്‍ കൂടി ആലോചിച്ച് തീരുമാനിക്കേണ്ടതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതികരിച്ചു.

https://dailynewslive.in/ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിപാടിക്കായുള്ള സ്റ്റേജ് നിര്‍മിച്ചതും, സംഘാടകര്‍ അനുമതിക്കായി കൊച്ചി കോര്‍പറേഷനെ സമീപിച്ചതും തലേദിവസമാണെന്നാണ് വിവരം. കുട്ടികള്‍ അടക്കം 12000 നര്‍ത്തകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത് 8 കൗണ്ടര്‍ വഴിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ബന്ധപ്പെട്ട ഏജന്‍സികളുടെ അനുമതി വേണമെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നു എന്നാണ് വിഷയത്തില്‍ ജിസിഡിഎയുടെ പ്രതികരണം. എന്നാല്‍ മൃദംഗവിഷന് അത് ലഭിച്ചു എന്നത് പരിശോധിക്കേണ്ടത് ചുമതലയില്‍ ഇല്ലെന്നും ജിസിഡിഎ വ്യക്തമാക്കുന്നു.

https://dailynewslive.in/ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം.നിഗോഷ് കുമാര്‍, സി.ഇ.ഒ ഷമീര്‍ അബ്ദുല്‍ റഹീം, നാലാം പ്രതിയും നിഗോഷ് കുമാറിന്റെ ഭാര്യയുമായ മിനി എന്നിവരാണ് ഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തി. ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ്ണ കപ്പിന് സ്വീകരണം നല്‍കി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കപ്പ് ഏറ്റുവാങ്ങി.

https://dailynewslive.in/ സ്വകാര്യ- പൊതുപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശം നല്‍കാനുള്ള ഇടനില ഏജന്‍സിയായി എസ്.ബി.ഐ കാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാന്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. വൈദ്യുതി സ്വയംപര്യാപ്തതക്ക് സ്വകാര്യവല്‍കരണ നിര്‍ദേശവുമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം.

https://dailynewslive.in/ ഓര്‍ത്തഡോക്സ് യാക്കോബായ സഭ തര്‍ക്കത്തില്‍ സമാധാനത്തിനായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറെന്ന് ഓര്‍ത്തഡോക്സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാല്‍ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറെന്ന് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. നീതിയില്‍ അടിസ്ഥാനമായ വിട്ടുവീഴ്ച്ചകള്‍ക്ക് മലങ്കരസഭ തയാറാണെന്നും സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമാണെന്നും കോടതി വിധി അംഗീകരിച്ചില്ലെങ്കില്‍ സമാധാനം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ മേരിഗിരിയില്‍ സുരക്ഷാ വേലി സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. റോഡ് സുരക്ഷിതമാക്കാന്‍ എന്ന പേരിലാണ് ദേശീയപാത അതോറിറ്റി ദേശീയപാതയില്‍നിന്ന് ഒരു മീറ്റര്‍ മാറി ഇരുമ്പു വേലി സ്ഥാപിക്കുന്നത്. എന്നാല്‍ മേരി ഗിരി മുതല്‍ ചുവട്ടുപാടം വരെ ആദ്യം സര്‍വീസ് റോഡ് പൂര്‍ത്തിയാക്കണമെന്നും അതിനു ശേഷം വേലി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മാണം തടഞ്ഞത്.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. 14 ബാങ്കുകളില്‍ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളില്‍ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.

https://dailynewslive.in/ മണ്ഡലകാലത്ത് ശബരിമലയില്‍ വരുമാനത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വില്‍പനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാള്‍ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയില്‍ ഇത്തവണ അധികമായി എത്തിയതെന്ന് ദേവസ്വം ബോരഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി. വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന. പൊലീസിനൊപ്പം എന്‍ഐടിയിലെ വിദഗ്ധ സംഘവും, ഫോറന്‍സിക് വിഭാഗവും, വാഹനം നിര്‍മ്മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയില്‍ പങ്കെടുക്കുക.

https://dailynewslive.in/ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര സനലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശി ഇവിയോണിന് ഗുരുതരമായി പരിക്കേറ്റു.

https://dailynewslive.in/ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനെതിരായ അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2014 ല്‍ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറിയിലൂടെ മാര്‍ട്ടിന് 15000 കോടി രൂപയുടെ വിറ്റ് വരവ് നടന്നെന്നും മാര്‍ട്ടിനുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ഇതില്‍ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയതെന്നും ഇ ഡി പറയുന്നു.

https://dailynewslive.in/ യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില്‍ പോസിറ്റീവ് ആയ ചില സൂചനകള്‍ ഉണ്ടെന്ന് യെമനില്‍ കാര്യങ്ങള്‍ ഏകോപിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍. നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറെന്ന് ഇറാന്‍ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷയിലാണ് കുടുംബം.

https://dailynewslive.in/ ഉത്തരേന്ത്യയില്‍ ഇടതൂര്‍ന്ന കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ദേശീയ തലസ്ഥാനമായ ദില്ലി എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞ് അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞതിനാല്‍ വിമാന യാത്രക്കാര്‍ക്ക് എയര്‍ ലൈനുകള്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്‍പില്‍ പൊട്ടിത്തെറിച്ച ടെസ്ല ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കന്‍ സൈനികന്‍. ട്രക്ക് പൊട്ടിത്തെറിക്കും മുന്‍പ് ഇയാള്‍ സ്വയം നിറയൊഴിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്. നിലിവില്‍ യുഎസ് സൈന്യത്തിലെ ഗ്രീന്‍ ബെരറ്റിന്റെ ഭാഗമായ മാത്യു അലന്‍ ലിവെല്‍സ്ബെര്‍ഗര്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു ടെസ്ലയുടെ സൈബര്‍ ട്രെക്കുമായി ഹോട്ടലിലെത്തിയത്.

https://dailynewslive.in/ അര്‍ജുന അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമെന്നും, നേട്ടം അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്. സംസ്ഥാനത്തെ കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സജന്‍ ആവശ്യപ്പെട്ടു. കായിക ഇനങ്ങള്‍ ദിനചര്യയില്‍ എത്തിയാലേ കാര്യങ്ങള്‍ മാറൂവെന്നും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്നും വരുംമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സജന്‍ പ്രകാശ് വിശദമാക്കി.

https://dailynewslive.in/ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 185 ല്‍ അവസാനിച്ചു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. 40 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഉസ്മാന്‍ കവാജയുടെ വിക്കറ്റ് നഷ്ടപ്പെടുത്തി 9 റണ്‍സാണ് നേടിയിട്ടുള്ളത്.

https://dailynewslive.in/ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കനത്ത ഇടിവിന് ശേഷം കഴിഞ്ഞദിവസമാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. തുടര്‍ന്ന് മൂന്ന് ദിവസത്തിനകമാണ് 58,000 കടന്നും സ്വര്‍ണത്തിന്റെ കുതിപ്പ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2025ല്‍ ആദ്യ മൂന്ന് ദിനംകൊണ്ട് പവന്‍ വില 1,200 രൂപയാണ് ഉയര്‍ന്നത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 5,995 രൂപയിലെത്തി. വെള്ളി വിലയും മുന്നോട്ടാണ്. ഇന്നും ഗ്രാമിന് ഒരു രൂപ വര്‍ധിച്ചു. 95 രൂപയിലാണ് ഇന്ന് വ്യാപാരം.

https://dailynewslive.in/ പോക്കോ എക്‌സ് 7, പോക്കോ എക്‌സ് 7 പ്രോ എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ജനുവരി 9ന് പുറത്തിറങ്ങും. ഇതില്‍ എക്സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ ബാറ്ററിയായിരിക്കും. 90 വാട്സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്‌സ് 7 പ്രോയില്‍ ഉണ്ടാവുക. 5ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണിത്. ഒഐഎസ് പിന്തുണയോടെ 50 മെഗാപിക്‌സലിന്റെ റീയര്‍ ക്യാമറയാണ് ഇരു ഫോണുകളിലും വരിക. 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ര 4എന്‍എം പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ്, ഡുവല്‍ നാനോ സിം, 20 എംപി സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5,110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് പോക്കോ എക്സ് 7ല്‍ പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം പോക്കോ എക്സ്7 പ്രോയില്‍ 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 8400 അള്‍ട്ര 4എന്‍എം പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ് 2, ഡുവല്‍ നാനോ സിം, 20 എംപി ഫ്രണ്ട് ക്യാമറ, ഇന്‍-ഡിസ്‌പ്ലെ സെന്‍സര്‍, ഐപി 68 റേറ്റിംഗ്, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകളായി പറഞ്ഞുകേള്‍ക്കുന്നത്.

https://dailynewslive.in/ ‘ഡാകു മഹാരാജ്’ എന്ന ചിത്രത്തിലെ നന്ദമൂരി ബാലകൃഷ്ണയുടെ ‘ഡബിഡി ഡിബിഡി’ എന്ന ഗാനരംഗം വിവാദമാകുന്നു. ബാലയ്യയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തില്‍ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമര്‍ശനം. ഡാകു മഹാരാജ് എന്ന ചിത്രത്തില്‍ ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫര്‍. തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇത്രയൊക്കെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഗാനത്തിന്റെ കാഴ്ചക്കാര്‍ യൂട്യൂബില്‍ 2.6 മില്യണിലേറെയാണ്. അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദുല്‍ഖര്‍ പിന്മാറി എന്നാണ് വിവരം.

https://dailynewslive.in/ സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ പുതിയ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. നമോ നമ ശിവായ ഗാനത്തിന്റെ വീഡിയോ പ്രൊമായാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍കര്‍ണിയും ഹരിപ്രിയും ആണ് ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്. സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും.

https://dailynewslive.in/ എല്ലാ വര്‍ഷവും വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ ജനപ്രിയ കാര്‍ കമ്പനിയാണ് മാരുതി സുസുക്കി ഇന്ത്യ. 2024 ഡിസംബറിലും സമാനമായ വില്‍പ്പനയാണ് മാരുതി സുസുക്കി കാറുകള്‍ നേടിയത്. കമ്പനി ഒരു മാസത്തിനുള്ളില്‍ ഒരു കാറിന്റെ 29000ത്തില്‍ അധികം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്നതാണ് ശ്രദ്ധേയം. മാരുതി സുസുക്കി സ്വിഫ്റ്റാണ് വില്‍പ്പനയിലെ ഈ വമ്പന്‍. കഴിഞ്ഞ മാസം ആകെ 2,52,693 യൂണിറ്റുകളുടെ ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി 2.50 ലക്ഷം യൂണിറ്റ് പ്രതിമാസ വില്‍പ്പന എന്ന പുതിയ നാഴികക്കല്ല് കൂടിയാണിത്. ഏകദേശം 29,765 യൂണിറ്റ് സ്വിഫ്റ്റുകളും ഈ വില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മാസം മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 29,765 യൂണിറ്റുകള്‍ വിറ്റഴിച്ചു. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് കാറുകള്‍ മാരുതി വാഗണ്‍ആര്‍ 29,566 യൂണിറ്റുകളും മാരുതി ബലേനോ 26,789 യൂണിറ്റുകളും വിറ്റു. 2024 മെയ് മാസത്തിലാണ് കമ്പനി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തതുമുതല്‍, ഇത് രാജ്യത്തെ നമ്പര്‍-1 ഹാച്ച്ബാക്ക് ആയി തുടര്‍ന്നു. 6.49 ലക്ഷം മുതല്‍ 9.59 ലക്ഷം വരെയാണ് സ്വിഫ്റ്റിന്റെ നിലവിലെ എക്‌സ് ഷോറൂം വില.

https://dailynewslive.in/ കഴിഞ്ഞ മൂന്നു ദശാബ്ദം കേരളീയചിന്താമണ്ഡലം സ്വരൂപിച്ച സാംസ്‌കാരികാവബോധങ്ങള്‍ പലതും ഉണ്ണിക്കൃഷ്ണന്‍ ബി, ഈ സമാഹാരത്തില്‍ കണിശമായി വിമര്‍ശവിധേയമാക്കുന്നു. പാഠത്തിന്റെ അര്‍ത്ഥത്തെ മാത്രമല്ല, അര്‍ത്ഥോത്പാദനത്തിന്റെ ഉപാധികളെത്തന്നെ അസ്ഥിരമാക്കുന്ന വായനയുടെ ക്രീഡാപരത ചിന്തയുടെ ധൈഷണിക വ്യവഹാരത്തെ നിര്‍ണയിക്കുന്നുണ്ട്. കുമാരനാശാന്‍, രാജലക്ഷ്മി, ഒ.വി. വിജയന്‍ എന്നിവരുടെ രചനകള്‍ ആസ്പദമാക്കിയുള്ള വായനകളാവട്ടെ പ്രൗഢവും അതിലേറെ മൗലികവുമാണ്. ആധുനിക വിഷയിയുടെ അഴിയലും ദ്വന്ദ്വങ്ങളുടെ കലരലും സിദ്ധാന്തങ്ങളോടുള്ള വിമര്‍ശനാത്മക സമീപനവും സമകാലികതയോടുള്ള ആഭിമുഖ്യവും അരാഷ്ട്രീയതയുടെ നിരാസവും സാധ്യമാകുന്ന വിചാരരീതികളാണ് ഈ വായനകളുടെ രാഷ്ട്രീയത്തിന്റെ ധ്വനനശേഷി വര്‍ദ്ധിപ്പിക്കുന്നത്. ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’. ഉണ്ണിക്കൃഷ്ണന്‍ ബി. ഡിസി ബുക്സ്. വില 308 രൂപ.

https://dailynewslive.in/ ചര്‍മ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍, നിങ്ങളെ വാര്‍ദ്ധക്യം എളുപ്പത്തില്‍ പിടികൂടില്ല. പപ്പായയുടെ പപ്പെയ്ന്‍ എന്ന എന്‍സൈം പ്രായമാകല്‍ വിരുദ്ധ ഗുണങ്ങള്‍ക്കായി സഹായിക്കുന്നു. ഇതില്‍ ലൈക്കോപീന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കും. മാതളനാരങ്ങയില്‍ പ്യൂണികലാജിന്‍സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈം ചര്‍മ്മത്തിലെ കൊളാജന്‍ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാന്‍ ഇത് വളരെ നല്ലതാണ്, കാരണം കൊളാജന്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്ന പ്രോബയോട്ടിക്‌സ് തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിലെ ലാക്റ്റിക് ആസിഡ് സുഷിരങ്ങള്‍ ചുരുങ്ങുകയും മുറുക്കുകയും ചെയ്ത് നേര്‍ത്ത വരകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തക്കാളിയില്‍ ഉയര്‍ന്ന അളവിലുള്ള ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സൂര്യാഘാതത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നു. കൂടാതെ, അവ കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട നിരവധി വിറ്റാമിനുകളും ധാതുക്കളും ബ്രൊക്കോളിയില്‍ നിറഞ്ഞിരിക്കുന്നു. പല പഴങ്ങളിലും അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളില്‍ പകുതിയും പരിഹരിക്കും. അത്തരത്തിലുള്ള ഒരു പഴമാണ് മുന്തിരി. ചര്‍മ്മകോശങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, സി, ബി6, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് മുന്തിരി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.80, പൗണ്ട് – 106.37. യൂറോ – 88.18, സ്വിസ് ഫ്രാങ്ക് – 94.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.24, ബഹറിന്‍ ദിനാര്‍ – 227.60, കുവൈത്ത് ദിനാര്‍ -278.11, ഒമാനി റിയാല്‍ – 222.86, സൗദി റിയാല്‍ – 22.85, യു.എ.ഇ ദിര്‍ഹം – 23.36, ഖത്തര്‍ റിയാല്‍ – 23.38, കനേഡിയന്‍ ഡോളര്‍ – 59.59.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *