ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഇഷ്യുവായിരിക്കുമിതെന്നാണ് അറിയുന്നത്. 35,000-40,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യയുടെ ഐ.പി.ഒയാണ് രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വമ്പന്‍ ഐ.പി.ഒ.നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ കൂടാതെ പുതു ഓഹരികളുടെ വില്‍പ്പനയും പ്രീ ഐ.പി.ഒ പ്ലേസ്മെന്റുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം രണ്ടാം പാതിയോടെ ഐ.പി.ഒ നടത്താനാണ് റിലയന്‍സ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. പുതുഓഹരികളും ഒ.എഫ്.എസും പുതു ഓഹരികളുടെ വലിപ്പമനുസരിച്ചായിരിക്കും പ്രീ-ഐ.പി.ഒ പ്ലേസ്മെന്റ് നടക്കുക. ജിയോ പ്ലാറ്റ്ഫോംസിന് കീഴിലാണ് റിലയന്‍സ് ജിയോ വരുന്നത്. ഇതില്‍ 33 ശതമാനം ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്കാണ്. നിലവില്‍ റിലയന്‍സ് ജിയോയ്ക്ക് വിവിധ ബ്രോക്കറേജുകള്‍ 100 ബില്യണ്‍ ഡോളറാണ് മൂല്യം കണക്കാക്കുന്നത്.
വമ്പന്‍ ഐപിഒയ്ക്ക് ഒരുങ്ങി റിലയന്‍സ് ജിയോ
