◾https://dailynewslive.in/ 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡും ആറരയോടെ ഓസ്ട്രേലിയയും എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച അഞ്ചരയോടെ യുകെയിലും രാവിലെ പത്തരയ്ക്ക് അമേരിക്കയിലും പുതുവര്‍ഷം പിറക്കും . ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. അതേസമയം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിയും ഒരുങ്ങി കഴിഞ്ഞു. ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയില്‍ കൂടാതെ കാലടിയിലും കാക്കനാടും പുതുവര്‍ഷ പിറവിക്കായി കൂറ്റന്‍ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസ്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് വിശദീകരിച്ചു. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ശന വാഹന പരിശോധന ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 30 ലെ വിജയി : സുരേഷ്. പി, പൂക്കയില്‍ പോസ്റ്റ്, തിരൂര്‍, മലപ്പുറം*
◾https://dailynewslive.in/ മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീനാരയണ ഗുരുവിന്റെ സന്ദേശം ജാതിമതഭേഭമന്യേയുള്ള മനുഷ്യ സ്നേഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണെന്നും എന്നാല്‍ സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരുവെന്നും ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. പഴയകാലത്ത് പൂണൂല് കാണുന്നതിന് വേണ്ടിയാണ് ഈ സമ്പ്രദായം തുടങ്ങിയത്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നുവെന്നും അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദ സ്വാമികള്‍ക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു.
◾https://dailynewslive.in/ ഉമ തോമസ് എംഎല്‍എ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നും എന്നാല്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍. തുടര്‍ ചികിത്സ പ്രധാനമാണെന്നും ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും ട്യൂബിലുടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകന് വിഷ്ണു പറഞ്ഞു. രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി ചോദ്യങ്ങളോട് പ്രതികരിച്ചുവെന്നും കണ്ണുകള്‍ തുറന്നുവെന്നും മകന് വിഷ്ണു കൂട്ടിച്ചേര്‍ത്തു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിയില്‍ അന്വേഷണമാരംഭിച്ച് പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത നൃത്ത അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
◾https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടേത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍. തന്നെ സംഘാടകര്‍ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോള്‍ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നുവെന്നും ജിസിഡിഎ ചെയര്‍മാനെയും വിളിച്ചെങ്കിലും പോയില്ലെന്നും മേയര്‍ പറഞ്ഞു. സംഘാടകര്‍ കോര്‍പ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചില്ലെന്നും ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനില്‍ കുമാര്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ക്ക് ഉടന്‍ നോട്ടിസ് അയക്കുമെന്നും മേയര്‍ പറഞ്ഞു.
◾https://dailynewslive.in/ കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളം ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ട മൂന്ന് ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതെന്ന് മന്ത്രി കെ രാജന്. 154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമാണെന്ന് കേരളത്തെ അറിയിക്കേണ്ടതെന്നും വീണ്ടും വീണ്ടും കത്ത് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനകമായിരുന്നു ഈ കത്തെങ്കില്‍ എന്തെങ്കിലും ഗുണം ഉണ്ടായേനെയെന്നും പുറത്ത് നിന്നുള്ള ഏജന്‍സികളുടെ എങ്കിലും സഹായം തേടാമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊക്കിന് പരന്ന പാത്രത്തില്‍ ഭക്ഷണം വിളമ്പിയ കുറുക്കന്റെ ബുദ്ധിയാണ് മോദിക്കുള്ളതെന്നും മോദി സര്‍ക്കാരിന് ജനങ്ങളുടെ വികാരം മനസിലാകുന്നില്ലെന്നും ഹൃദയത്തിന് പകരം കരിങ്കല്ലാണ് മോദിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരിതത്തില്‍ പെട്ട എല്ലാവരുടേയും കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരന്. താന്‍ ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും വിശ്രമം ജീവിതം നയിക്കാന്‍ ആരും പറയേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ശബ്ദം ഉയരാതിരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പത്തനംതിട്ടയില്‍ എറിഞ്ഞകല്ല് അവിടെ തന്നെ കിടക്കുകയാണെന്നും ഇവിടെ വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം ആരംഭിച്ച് സിപിഎം ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വിമതരെ തിരിച്ചു കൊണ്ടുവരാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം. സിപിഎം ജില്ലാ നേതൃത്വം നേരിട്ട് വിമത നേതാക്കളുമായി ഒന്നിലധികം ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഒപ്പം നില്‍ക്കാമെന്ന നിലപാടിലാണ് വിമതര്‍.
◾https://dailynewslive.in/ ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ എന്താണ് മഹാപരാധമുള്ളതെന്ന് സിപിഎം നേതാവ് പി ജയരാജന്. അര്‍ഹതയുണ്ടായിട്ടും സുനിക്ക് ആറ് വര്‍ഷമായി പരോള്‍ അനുവദിച്ചില്ലെന്നും കൊവിഡ് കാലത്തുപോലും പരോള്‍ നല്‍കിയിരുന്നില്ലെന്നും കൊടിയുടെ നിറം നോക്കാതെ പരോള്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
◾https://dailynewslive.in/ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രമുള്ള കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്കാണ് മാറ്റിയത്. ഡെപ്യൂട്ടി കമ്മീഷണറായ പി.കെ.ജയരാജ് ജില്ലയിലെ ലഹരി മാഫിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം യു പ്രതിഭ എംഎല്‍എ യുടെ മകന് കനിവ് ഉള്‍പ്പടെ ഉള്ള ഒന്‍പത് അംഗ സംഘത്തെ എക്സൈസ് കഞ്ചാവുമായി പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു.
◾https://dailynewslive.in/ കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന് സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നല്കി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നല്‍കിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോള്‍ സാബുവിനെ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഇന്നലെയാണ് ബാങ്ക് അധികൃതര്‍ പണം കൈമാറിയത്. അതേസമയം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സാബുവിന്റെ അമ്മ ത്രേസ്യാമ്മ ഇന്ന് അന്തരിച്ചു. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്.
◾https://dailynewslive.in/ കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യചെയ്ത നിക്ഷേപകന് സാബുവിനെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം.മണി. സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയില്‍ കെട്ടി വെയ്ക്കേണ്ടെന്നും അദ്ദേഹത്തിന് വല്ല മാനസികപ്രശ്നവുമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കണമെന്നും എം.എം മണി പറഞ്ഞു. കട്ടപ്പനയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എം മണി.
◾https://dailynewslive.in/ യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷാ വാര്‍ത്ത വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
◾https://dailynewslive.in/ നിമിഷ പ്രിയക്കായി സഹായം അഭ്യര്‍ത്ഥിച്ച് അമ്മ പ്രേമകുമാരി. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു.
◾https://dailynewslive.in/ മാധ്യമം ദിനപത്രത്തിന്റെ എഡിറ്റര്‍ക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്കിയ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പൊലീസ് നല്കിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ഫോണും ഹാജരാക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. പി എസ് സി യുമായി ബന്ധപ്പെട്ട വാര്‍ത്തയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.
◾https://dailynewslive.in/ ബാര്‍ ഹോട്ടലുകളില്‍ ന്യൂ ഇയര്‍ പ്രോഗ്രാമിന് പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ആര്‍ടിഒയുടെ നിര്‍ദ്ദേശം. ഉപഭോക്താക്കള്‍ ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കാന്‍ വിസമ്മതിക്കുകയും, മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, ഹോട്ടല്‍ മാനേജ്മെന്റ് ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ, ആര് ടി ഒ എന്‍ഫോഴ്സ്മെന്റ് അതോറിറ്റിയെയോ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശങ്ങള്‍.
◾https://dailynewslive.in/ കാക്കനാട്ടെ എന്‍സിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ചൊഴിയണമെന്നും പ്രതികള്‍ക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്‍സിസി ഓഫീസര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയിന്മേല് പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആണ്.
◾https://dailynewslive.in/ ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നത് പോലെ ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും എംഎസ് സൊല്യൂഷന്‍സ്. കേസില്‍ ഗൂഢാലോചന എങ്ങനെ നിലനില്ക്കും എന്ന് കോടതി ചോദിച്ചു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഗൂഢാലോചന നടത്താന്‍ കഴിയുമോയെന്നും ചോദ്യപേപ്പറിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന് അല്ലേയെന്നും ഉദ്യോഗസ്ഥരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലല്ലോയെന്നും ചോദ്യ പേപ്പറിന്റെ സംരക്ഷണ ചുമതല വിദ്യാഭ്യാസ വകുപ്പിന് അല്ലേയെന്നും കോടതി ചോദിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം കടലില്‍ കുടുങ്ങിയ രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 19 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും തിങ്കള്‍ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മേരി മാത II എന്ന ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്.
◾https://dailynewslive.in/ സ്വകാര്യ എസ്റ്റേറ്റില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സര്‍വേ വിഭാഗം താത്കാലിക ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. താത്കാലിക സര്‍വേയര്‍ അടിമാലി പനംകുട്ടി അമ്പാട്ട് ഹൗസില്‍ എസ് നിധിനെയാണ് (34) ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നേര്യമംഗലത്തെ റസ്റ്റ് ഹൗസില്‍ നിന്ന് പിടികൂടിയത്.
◾https://dailynewslive.in/ സ്കൂട്ടര്‍ യാത്രക്കാരന് ആംബുലന്‍സിന്റെ വഴിമുടക്കിയതായി പരാതി. വയനാട്ടില്‍ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വന്ന ആംബുലന്‍സാണ് പ്രതിസന്ധി നേരിട്ടത്. 22 കിലോമീറ്റര്‍ ദൂരം ആംബുലന്‍സിനെ മറികടക്കാന്‍ അനുവദിക്കാതെ മുന്നിലോടി അടിവാരം മുതല്‍ കാരന്തൂര്‍ വരെയാണ് തടസ്സമുണ്ടാക്കിയെന്നും ഒരു മണിക്കൂര്‍ ഇക്കാരണം മൂലം വൈകിയെന്നും ആംബുലന്‍സ് ഡ്രൈവര്‍ ഉനൈസ് പറഞ്ഞു. സ്കൂട്ടര്‍ ഓടിച്ച കോഴിക്കോട് ചെലവൂര്‍ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആര് ടി ഓ ക്കു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കി.
◾https://dailynewslive.in/ വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ച കുട്ടികള്‍ക്ക് വയറുവേദന. മേപ്പാടി മദ്രസയിലെ കുട്ടികള്‍ക്കാണ് വയറുവേദന അനുഭവപ്പെട്ടത്. 16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോ?ഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് അമ്പതോളം മിഠായികള്‍ അടുത്ത ബേക്കറിയില്‍ നിന്ന് വാങ്ങി നല്‍കിയിരുന്നു. അതിന് ശേഷമാണ് കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടത്.
◾https://dailynewslive.in/ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ട് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. നിലവില്‍ രാജ്യത്തെ ഏറ്റവും കുറവ് സാമ്പത്തിക ശേഷിയുള്ള മുഖ്യമന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെന്ന് റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടിയുമായി ഏറ്റവും കുറവ് സമ്പത്തുള്ള മുഖ്യമന്ത്രിമാരുടെ ലിസ്റ്റില്‍ ഇടം നേടി. 931 കോടിയിലധികം ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിനു പുറത്ത് തടിച്ചുകൂടി. പ്രകടനത്തില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി സിഖ് മതത്തിലുള്ളവര്‍ക്ക് സ്വതന്ത്രമായൊരു രാജ്യമാണ് ഖലിസ്ഥാന്‍ വാദികള്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധം നടക്കുന്ന പ്രദേശത്ത് ഹൈക്കമ്മീഷന് സുരക്ഷ വര്‍ധിപ്പിച്ചു.
◾https://dailynewslive.in/ അദാനിയുടെ സ്മാര്‍ട്ട് മീറ്റര്‍ വാങ്ങില്ലെന്ന് തമിഴ്നാട്. ടെണ്ടര്‍ നടപടികള്‍ തമിഴ്നാട് വൈദ്യുതി വകുപ്പ് റദ്ദാക്കി. 82 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങനായിരുന്നു ടെണ്ടര്‍. ഉയര്‍ന്ന തുക കാരണമാണ് ടെന്‍ഡര്‍ റദ്ദാക്കിയതെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പ് വ്യക്തമാക്കി. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് എന്നിവയുള്‍പ്പെടെ എട്ട് ജില്ലകളില്‍ 82 ലക്ഷത്തിലധികം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പാക്കേജ് ടെന്‍ഡാറാണ് റദ്ദാക്കിയത്.
◾https://dailynewslive.in/ സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ ഇന്ന് രാത്രി 7.30-ന്. 8-ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടില്‍ 32 കിരീടമുണ്ട്. കേരളത്തിന് ഏഴു വിജയങ്ങളും.
◾https://dailynewslive.in/ ഇന്റര്‍നെറ്റ് ബാങ്കിങ് രീതികളായ ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകളില്‍ ഇനി സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയും. ആര്‍ടിജിഎസ്, നെഫ്റ്റ് എന്നീ സംവിധാനങ്ങള്‍ വഴി പണമയയ്ക്കുമ്പോള്‍ അബദ്ധത്തില്‍ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്നം ഇനി ഉണ്ടാവില്ല. പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രില്‍ ഒന്നിന് മുന്‍പ് നടപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. ഇതിന് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. നിലവില്‍ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളില്‍ പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് അറിയാന്‍ സംവിധാനമുണ്ട്. ഇതാണ് ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. നിലവില്‍ ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകളില്‍ സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാന്‍ കഴിയുമായിരുന്നില്ല. അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് എന്നിവയില്‍ തെറ്റുണ്ടായാല്‍ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോകുമായിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും നല്കിയാല് അക്കൗണ്ട് ഉടമയുടെ പേര് തെളിഞ്ഞുവരുന്ന തരത്തിലാണ് സംവിധാനം. ഓണ്‍ലൈന്‍ ബാങ്കിങ്ങിന് പുറമേ ശാഖകളില്‍ നേരിട്ടെത്തി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും.
◾https://dailynewslive.in/ നാളെ മുതല്‍ (ജനുവരി 1) 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല. പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാകും ഈ പ്രശ്നം നേരിടുക. അതായത് ആന്‍ഡ്രോയിഡ് 4.4 അല്ലെങ്കില്‍ കിറ്റ്കാറ്റിലും അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം ലഭിക്കാതെ വരുന്നത്. വാട്സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ല. വിപണിയിലിറങ്ങി പത്ത് വര്ഷത്തിലേറെയായ എല്ലാ ഫോണുകളിലും വാട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തില്ല. വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്. സാംസങിന്റെ ഗാലക്സി എസ് 3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്സ് 3, ഗാലക്സി എസ് 4 മിനി എന്നിവ ഇതില്‍പ്പെടും. കൂടാതെ മോട്ടോ ജി (ഫസ്റ്റ് ജെന്‍), മോട്ടോറോള റേസര്‍ എച്ച്.ഡി, എച്ച്.ടി.സി വണ്‍ എക്സ്, എച്ച്.ടി.സി വണ്‍ എക്സ് പ്ലസ്, എച്ച്.ടി.സി ഡിസയര്‍ 500, എച്ച്.ടി.സി ഡിസയര്‍ 601, എച്ച്.ടി.സി ഒപ്റ്റിമസ് ജി, എച്ച്.ടി.സി നെക്സസ് 4, എല്‍.ജി ജി2 മിനി, എല്‍.ജി എല്‍90, സോണി എക്സ്പീരിയ ഇസഡ്, സോണി എക്സ്പീരിയ എസ്പി, സോണി എക്സ്പീരിയ ടി, സോണി എക്സ്പീരിയ വി എന്നിവയിലും വാട്സാപ്പ് ലഭിക്കില്ല.
◾https://dailynewslive.in/ അര്ജുന് അശോകന്, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രൊമാന്‍സ്’. ചിത്രത്തിന്റെ വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2025 ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍, തുടങ്ങിയവരും അഭിനയിക്കുന്നു. ജോ ആന്‍ഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രൊമാന്‍സ് ‘. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
◾https://dailynewslive.in/ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ’ അധികം വൈകാതെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് സൂചന. തിയേറ്ററുകളിലെത്തി 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്സ് വിറ്റ് പോയത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾https://dailynewslive.in/ 2024 നവംബര്‍ വരെയുള്ള കാര്‍ വില്പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ വാഗണ്‍ ആറിനെ മറികടക്കുന്ന പ്രകടനം നടത്തി എര്‍ട്ടിഗ. 2021ലും 2022ലും 2023ലും വില്പനയില് ഒന്നാമതായിരുന്ന മാരുതി വാഗണ്‍ ആറിനേക്കാള്‍ 483 യൂണിറ്റുകള്‍ കൂടുതലാണ് ഇക്കുറി എര്‍ട്ടിഗ വിറ്റിരിക്കുന്നത്. 2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള വില്പനയുടെ കണക്കുകളിലാണ് എര്‍ട്ടിഗയുടെ പടിപടിയായുള്ള മുന്നേറ്റം. 11 മാസത്തില്‍ 1,74,035 യൂണിറ്റുകള്‍ വിറ്റാണ് എര്‍ട്ടിഗ എംപിവി മാരുതി സസുക്കിയുടെ ഇതുവരെയുള്ള ബെസ്റ്റ് സെല്ലര്‍ പട്ടം നേടിയിരിക്കുന്നത്. രണ്ടാമതുള്ള വാഗണ്‍ ആര് ഇതേ കാലയളവില്‍ 1,73,552 എണ്ണമാണ് വിറ്റത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 2,01,301 വാഗണ്‍ ആറുകളാണ് വിറ്റു പോയതെങ്കില്‍ ഇതേ കാലയളവില്‍ വിറ്റ എര്‍ട്ടിഗയുടെ എണ്ണം 1,29,968 മാത്രമായിരുന്നു. 2023ല്‍ എര്‍ട്ടിഗയേക്കാള്‍ 71,333 വാഗണ്‍ ആറുകള്‍ വിറ്റു പോയിരുന്നു. ഈ വ്യത്യാസം കൂടി കണക്കിലെടുത്താലേ എര്‍ട്ടിഗയുടെ 2024ലെ കുതിപ്പ് കൂടുതല്‍ വ്യക്തമാകൂ.
◾https://dailynewslive.in/ പ്രാന്തവത്കരിക്കപ്പെട്ടവരും അതിസാധാരണക്കാരുമായ സ്ത്രീകളുടെ അസാധാരണജീവിതങ്ങളെ പകര്‍ത്തിയെഴുതിയ പതിനൊന്നു കഥകളുടെ സമാഹാരം. സ്ത്രൈണമായ കാഴ്ചകളുടെ സൂക്ഷ്മതയും ആഴവും ഈ കഥകളില്‍ വെളിപ്പെടുന്നു. ചെറുതും വലുതുമായ സംഭവങ്ങളെ ജീവിതയാത്രയോടു ചേര്‍ത്ത് കോര്‍ത്തെടുക്കുന്ന അന്യാദൃശമായ ആഖ്യാനപാടവം ഇവിടെ കാണാം. സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുര്‍ഗ്ഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ ശ്രദ്ധേയമായ കഥാസമാഹാരം. ‘ഒരു പരമരഹസ്യത്തിന്റെ ഓര്‍മ്മയ്ക്ക്’. മാതൃഭൂമി. വില 119 രൂപ.
◾https://dailynewslive.in/ ആഘോഷങ്ങള്‍ കളറാക്കാന്‍ കഴിക്കുന്ന മദ്യത്തിന്റെ ഹാങ്ഓവര്‍ പക്ഷേ അടുത്ത ദിവസം നിങ്ങളെ കിടക്കയില്‍ നിന്ന് എഴുന്നേല്പ്പിക്കില്ല. കഠിനമായ തലവേദന, ഛര്‍ദ്ദി, തലച്ചുറ്റല്, നിര്‍ജ്ജലീകരണം എന്നിവയിലേക്ക് ഇത് നയിക്കാം. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇ്ക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഹാങ്ഓവര്‍ കുറയ്ക്കാനാകും. മദ്യം ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. വെള്ളം മാത്രമല്ലാതെ ഇലക്ട്രോലൈറ്റ് ലായനിയും തെരഞ്ഞെടുക്കാവുന്നതാണ്. വെറും വയറ്റില്‍ മദ്യം കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യം കഴിക്കുന്നതിന് മുന്‍പ് പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മണിക്കൂറില്‍ ഒരു ഡ്രിങ്ക് എന്ന പരിധിയില്‍ കൂടുതല്‍ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒന്നിന് പിന്നാലെ അടുത്തത് എന്ന രീതിക്ക് മദ്യം കുടിക്കുന്നത് ഹാങ്ഓവര്‍ കൂട്ടും. മദ്യപിക്കുന്നതിനിടെ വെള്ളം നന്നായി കുടിക്കുക. പാര്‍ട്ടിക്ക് ശേഷമുള്ള പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.60, പൗണ്ട് – 107.40. യൂറോ – 89.14, സ്വിസ് ഫ്രാങ്ക് – 94.74, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.24, ബഹറിന്‍ ദിനാര്‍ – 227.01, കുവൈത്ത് ദിനാര്‍ -277.79, ഒമാനി റിയാല്‍ – 222.33, സൗദി റിയാല്‍ – 22.79, യു.എ.ഇ ദിര്‍ഹം – 23.31, ഖത്തര്‍ റിയാല്‍ – 23.39, കനേഡിയന്‍ ഡോളര്‍ – 59.56.