S11A yt cover

https://dailynewslive.in/ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ് ആരോപിച്ച് പ്രതിഷേധം. നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളില്‍ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് ദുരന്തബാധിതരുടെ സമര സമിതി പ്രതിഷേധിക്കുന്നത്. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ വിട്ടുപോയവരുടെ പേരുകള്‍ നല്‍കാമെന്നും 30 ദിവസത്തിനുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.

https://dailynewslive.in/ കട്ടപ്പന സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്റ് വി ആര്‍ സജി, നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത, സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയായിരുന്ന വി ആര്‍ സജിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എന്നാല്‍ ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്താണെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമാണ് സജി ഫോണ്‍ സന്ദേശത്തില്‍ പറയുന്നത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 20 ലെ വിജയി : എന്‍.രാജേഷ്, ചിറ്റിലഞ്ചേരി പോസ്റ്റ്, പാലക്കാട്‌*

https://dailynewslive.in/ ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്ന് ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ്. സാബുവിന് 12 ലക്ഷം രൂപയാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കാനുള്ളതെന്നും നിശ്ചിത തുക വീതം സാബുവിന് മാസം തോറും കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം സാബു ബാങ്കില്‍ എത്തി ജീവനക്കാരുമായി തര്‍ക്കം ഉണ്ടായിയെന്നും ഇക്കാര്യത്തില്‍ ഭരണ സമിതി എന്ന നിലയില്‍ അഭിപ്രായം പറയുക സാധാരണമാണെന്നും അതില്‍ കൂടുതല്‍ ഒന്നും കാണേണ്ടതില്ലെന്നും മാത്യ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അതേസമയം ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

https://dailynewslive.in/ രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണെന്നും സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എന്‍എസ്എസിന്റേതെന്നും അദ്ദേഹം പറഞ്ഞു. 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്‍ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ച തുടങ്ങിയത് കരുവന്നൂരില്‍ നിന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ബാങ്കിന്റെ നടത്തിപ്പ് അവതാളത്തില്‍ ആയാല്‍ നിക്ഷേപകരെ സഹായിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കിന് വ്യവസ്ഥകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ കേരള ബാങ്ക് വന്നതോടെ എല്ലാം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായി എന്നും മാതൃകാപരമായ നടപടി സഹകരണ ഡിപ്പാര്‍ട്ട്മെന്റ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നല്‍കിയത്.

https://dailynewslive.in/ കേരളത്തില്‍ എല്‍.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോണ്‍ഗ്രസിനും ലീഗിനും ചിന്തിക്കാന്‍ കഴിയില്ലെന്ന് എം.എ ബേബി. ഭരണം ഇല്ലാതെ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നും അതാണ് സര്‍ക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പ്രതികരിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ശബരിമലയില്‍ പൊലീസും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം എന്നല്ല കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ കൊള്ളാം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ എം.ടി. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു.

https://dailynewslive.in/ കാലഹരണപ്പെട്ടതും അംഗീകാരമില്ലാത്തതുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പേര് മാറ്റി വീണ്ടും വില്‍പ്പന നടത്തുന്നത് തടയുന്നതിനുള്ള നടപടികളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഭക്ഷ്യോല്‍പ്പന്ന നിര്‍മാതാക്കളോടും ഇറക്കുമതി സ്ഥാപനങ്ങളോടും ത്രൈമാസ ഡാറ്റ സമര്‍പ്പിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ആവശ്യപ്പെട്ടു .

https://dailynewslive.in/ കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചു. 2022 മാര്‍ച്ച് 7നാണ് കൊലപാതകം നടന്നത്.

https://dailynewslive.in/ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തില്‍ വച്ച് അപകടത്തില്‍ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെര്‍ച്വല്‍ ക്യൂ വഴി 54,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. 26ന് ദര്‍ശനം 60,000 പേര്‍ക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്.

https://dailynewslive.in/ ആലുവ മാറമ്പിള്ളിയില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ കയറി അതിരുകടന്ന അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയിലെ ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ചാണ് വാഴക്കുളം മാറമ്പിള്ളി എം ഇ എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വാഹനത്തിനു മുകളില്‍ കയറി അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്.

https://dailynewslive.in/ ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. എറണാകുളം മൂക്കന്നൂര്‍ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതില്‍ തുറന്നാണ് ഇയാള്‍ കടന്നു കളഞ്ഞത്. പോക്സോ കേസില്‍ പ്രതിയായ 22 കാരനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് .

https://dailynewslive.in/ എറണാകുളം മുളന്തുരുത്തി പള്ളിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയുന്ന മുപ്പതിലധികം പേര്‍ക്കെതിരെ കേസെടുത്തു. മുളന്തുരുത്തി മര്‍ത്തോമന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികളുടെ സംഘര്‍ഷത്തിനിടയിലാണ് സംഭവം. ഇരുവിഭാഗത്തിന്റെയും പെരുന്നാള്‍ പ്രദക്ഷിണദിനമായിരുന്നു വെള്ളിയാഴ്ച. ഓര്‍ത്തഡോക്സ് പക്ഷം ആരാധന നടത്തുന്ന മാര്‍ത്തോമ്മന്‍ പള്ളിയുടെ മുന്നിലൂടെ യാക്കോബായ പക്ഷം തങ്ങളുടെ ചാപ്പലിലേക്ക് ഉച്ചത്തില്‍ വാദ്യോപകരണങ്ങളുപയോഗിച്ച് പ്രദക്ഷിണമായി പോയപ്പോഴാണ് പ്രശ്‌നങ്ങളാരംഭിച്ചത്. പ്രദക്ഷിണം നടക്കുമ്പോള്‍ മറുവിഭാഗം വാദ്യോപകരണങ്ങളുപയോഗിക്കാനോ ഒച്ചയിടാനോ പാടില്ലെന്നായിരുന്നു ധാരണ.

https://dailynewslive.in/ മുതുകുളം തെക്ക് മാമൂട് ജംഗ്ഷനില്‍ ലോട്ടറി കച്ചവടം നടത്തിവന്ന മുതുകുളം തെക്ക് കാങ്കാലില്‍ വീട്ടില്‍ ബി.വേണുകുമാറിനെ (53) വീടിന് സമീപത്തുള്ള ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം.

https://dailynewslive.in/ വടകര സാന്റ് ബാങ്ക്സില്‍ അഴിത്തല അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു, സാന്റ് ബാങ്ക്സിലെ കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു. ഫൈബര്‍ വള്ളം തിരമാലയില്‍ മറിയുകയായിരുന്നു.

https://dailynewslive.in/ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും. കുവൈത്ത് അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടക്കം.

https://dailynewslive.in/ തമിഴ്നാട്ടില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രന്‍, രാജ്കുമാര്‍, നാഗലിംഗം എന്നിവര്‍ക്ക് പരുക്കേറ്റു. ഫൈബര്‍ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങള്‍ കൊണ്ടുമാണ് ആക്രമിച്ചത്. ഇവരുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാര്‍ കവര്‍ന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

https://dailynewslive.in/ ദില്ലി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഇഡിയുടെ അപേക്ഷയില്‍ ദില്ലി ലഫ്. ഗവര്‍ണ്ണറാണ് അനുമതി നല്‍കിയത്. 100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കെജരിവാളിനെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബറില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് കെജരിവാള്‍ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ഈ മാസം ആദ്യവാരമാണ് ഇഡി ലഫ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.

https://dailynewslive.in/ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. ദില്ലിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ ഹൈബ്രിഡ് മോഡിലാക്കി. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നു.

https://dailynewslive.in/ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ആക്രമണത്തിനിടെ പതിനാറുകാരിയുടെ കഴുത്തില്‍ തുളച്ച് കയറിയ വെടിയുണ്ട നീക്കി. ഛത്തീസ്ഗഡില്‍ ഡിസംബര്‍ 12നുണ്ടായ മാവോയിസ്റ്റ് സുരക്ഷാ സേനാ വെടിവയ്പിനിടെയാണ് 16കാരിക്ക് വെടിയേറ്റത്.

https://dailynewslive.in/ പുതിയ എട്ട് മന്ത്രിമാരെ നിയമിച്ച് കാനഡ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചന നല്‍കിയവര്‍ക്കാണ് മാറ്റം. രണ്ട് മൂന്നും വകുപ്പുകള്‍ വഹിച്ചിരുന്നവര്‍ക്ക് ചുമതലാ ഭാരം കുറയ്ക്കാനും നീക്കം കാരണമായിട്ടുണ്ടെന്നാണ് വിവരം. പുതിയ മന്ത്രിമാര്‍ക്കുള്ള ചുമതലാ കൈമാറ്റം പൂര്‍ത്തിയായതായാണ് ജസ്റ്റിന്‍ ട്രൂഡോ വിശദമാക്കുന്നത്.

https://dailynewslive.in/ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണല്‍ കമ്മീഷണര്‍ എസ് ഗോപാല്‍ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

https://dailynewslive.in/ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന് ബെംഗളൂരു കോര്‍പ്പറേഷന്റെ നോട്ടീസ്. സ്ഥാപനത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍.ഒ.സി.യില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസയച്ചത്. വെങ്കടേഷ് എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എന്‍.ഒ.സി.യില്ലെന്ന കണ്ടെത്തല്‍.

https://dailynewslive.in/ ഫെഡറല്‍ റിസര്‍വിന്റെ ധന നയ അവലോകന യോഗത്തിന് ശേഷം പ്രമുഖ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിന്റെ വില ഏഴ് ശതമാനം ഇടിഞ്ഞ് 92,292.07 ഡോളറായി. രണ്ട് ദിവസം മുന്‍പ് ബിറ്റ്‌കോയിനിന്റെ വില 102,000 ഡോളറായിരുന്നു. കഴിഞ്ഞ വാരം 108,309 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷമാണ് ബിറ്റ്‌കോയിന്‍ തുടര്‍ച്ചയായു മൂക്കുകുത്തിയത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ശേഖരത്തില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടുത്തുന്ന നടപടികളുണ്ടാകില്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. വിദേശ നാണയ ശേഖരത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഉള്‍പ്പെടുത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.

https://dailynewslive.in/ വാട്‌സാപ്പിലെ ഓഡിയോ, വീഡിയോ കോളുകളില്‍ വമ്പന്‍ മാറ്റവുമായി മെറ്റയുടെ ഉടമസ്ഥതിയലുള്ള കമ്പനി. ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെടുന്ന നമ്പറുകളിലേക്ക് മാത്രം ഗ്രൂപ്പ് കോളുകള്‍ എന്നതാണ് ഇതിലെ ഒന്നാമത്തെ മാറ്റം. ഒരു ഗ്രൂപ്പില്‍ നിന്ന് വോയിസ് അല്ലെങ്കില്‍ വീഡിയോ കോളിന് ശ്രമിച്ചാല്‍ അത് ആ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാകും. പുതിയ ഫീച്ചര്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ ഗ്രൂപ്പിലെ തിരഞ്ഞെടുത്ത അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കോളുകള്‍ ചെയ്യാനാകും. ഇന്‍സ്റ്റാഗ്രാമിന് സമാനമായി വീഡിയോ കോളില്‍ ഇഫക്ടുകള്‍ കൂട്ടുന്നതാണ് രണ്ടാമത്തെ മാറ്റം. പുതിയ പത്ത് ഇഫക്ടുകളാണ് വാട്സ്ആപ്പ് വീഡിയോ കോളില്‍ പുതുതായി കൊണ്ടുവരുന്നത്. ഡെസ്‌ക്ടോപ്പില്‍ വാട്സ്ആപ്പിന്റെ ഉപയോഗം കൂടുതല്‍ സൗകര്യപ്രദവും എളുപ്പവുമാക്കുന്നതിനായാണ് മറ്റൊരു പുതിയ ഫീച്ചര്‍. ഇതിലൂടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് എളുപ്പത്തില്‍ കോളുകള്‍ ആരംഭിക്കാനും കോള്‍ ലിങ്ക് ക്രിയേറ്റ് ചെയ്യാനും ഉള്‍പ്പടെ സാധിക്കും. വാട്‌സാപ്പ് വീഡിയോ കോളുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതാണ് മറ്റൊരു മാറ്റം. ഡെസ്‌ക്ടോപ്പില്‍ നിന്ന് ആയാലും മൊബൈലില്‍ നിന്ന് ആയാലും കൂടുതല്‍ വ്യക്തതയും മികവുമുള്ള അനുഭവം ഉപയോക്താക്കള്‍ക്ക് ഇത് സമ്മാനിക്കും.

https://dailynewslive.in/ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പ്രിയങ്ക മോഹന്‍ നായിക. ഇതാദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പ്രിയങ്ക മോഹന്‍ എത്തുന്നത്. മലയാളത്തിലും തെലുങ്കിലുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ – നഹാസ് ഹിദായത്ത് ചിത്രം ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ എസ്.ജെ. സൂര്യയാണ് പ്രതിനായകന്‍. ഇതാദ്യമായാണ് എസ്.ജെ. സൂര്യ മലയാളത്തില്‍ എത്തുന്നത്. ആന്റണി വര്‍ഗീസാണ് മറ്റൊരു താരം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം.

https://dailynewslive.in/ സൂരി നായകനായി പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘മാമന്‍’ എന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായിക. വിലങ് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. രാജ് കിരണ്‍ ആണ് ചിത്രത്തില്‍ മറ്റൊരു താരം. ചിത്രത്തിന് പൂജയോടെ തുടക്കം കുറിച്ചു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അതേസമയം ഇടവേളയ്ക്കുശേഷം ഐശ്വര്യലക്ഷ്മി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സായി ധരം തേജ് നായകനാകുന്ന ചിത്രം ഐശ്വര്യലക്ഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്. കെ.പി. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, സായ്കുമാര്‍ , അനന്യ നഗല്ല എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

https://dailynewslive.in/ ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ അടുത്തിടെയാണ് പുതിയ കൈലാക്ക് പുറത്തിറക്കിയത്. കൈലാക്കിന്റെ വിജയകരമായ ലോഞ്ചിന് ശേഷം മറ്റ് കാര്‍ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 2025 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പുതിയ തലമുറ കൊഡിയാക്കിനെയും കമ്പനി പ്രദര്‍ശിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ കൊഡിയാക് രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാകും. നിലവിലെ മോഡലായി 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പവര്‍ ചെയ്യുന്നത് തുടരും. 7-സ്പീഡ് ഉടഏയുമായി ജോടിയാക്കിയ ഈ യൂണിറ്റിന് പരമാവധി 187 യവു കരുത്തും 320 ചാ വരെയും ഉത്പാദിപ്പിക്കാന്‍ കഴിയും. ഉയര്‍ന്ന ട്രിമ്മുകള്‍ക്ക് 4-വീല്‍ ഡ്രൈവ് സജ്ജീകരണം ലഭിക്കും. നിലവിലെ മോഡലിനെ അപേക്ഷിച്ച് വലുപ്പത്തില്‍ അല്‍പ്പം നീളമുള്ളതിനാല്‍ ഇതിന് കൂടുതല്‍ ഇന്റീരിയര്‍ സ്ഥലവും ബൂട്ട് സ്‌പെയ്‌സും ഉണ്ടായിരിക്കും.

https://dailynewslive.in/ മഹാകവി കുമാരനാശാനും നിത്യഹരിതനായകന്‍ പ്രേംനസീറും തമ്മില്‍ എന്താണ് ബന്ധം? സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍ ജനിച്ചുവെങ്കിലും രണ്ടു കാലങ്ങളില്‍ രണ്ടു വ്യത്യസ്ത മേഖലകളില്‍ വിരാജിച്ച്, അവയുടെ നെടുനായകത്വം വഹിച്ച്, രണ്ടു നിലകളില്‍ സഹൃദയങ്ങളെ സ്വാധീനിച്ച ഈ പ്രതിഭകള്‍ക്ക് ഉപരിത ലത്തില്‍ യാതൊരു ബന്ധവുമില്ലെന്നു തോന്നുന്നുണ്ടോ? ഭാവനാത്മകമായ കഥാപശ്ചാത്തലത്തില്‍ ജീവിതവും കെട്ടുകഥകളും ഇടകലര്‍ത്തി ആ മഹദ് വ്യക്തിത്വങ്ങളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജംകൊണ്ട് ഈ കൃതിയില്‍ വിളക്കിച്ചേര്‍ക്കുന്നു. കാലത്തിന്റെ നശ്വരതയെ അതിജീവിച്ച് ഇന്നും ഹൃദയങ്ങളെ ഭരിക്കുന്ന അസമാനതകളുള്ള രണ്ടു പ്രതിഭകളുടെ ജീവിതങ്ങളെ കൂട്ടിക്കെട്ടുന്ന അസാമാന്യമായ സര്‍ഗ്ഗശക്തിയും അതുല്യമായ രചനാവൈഭവവും പ്രദര്‍ശിപ്പിക്കുന്ന അനന്യചാരുവായ നോവല്‍. ‘ആനന്ദലീല’. സലിന്‍ മാങ്കുഴി. മാതൃഭൂമി. വില 161 രൂപ.

https://dailynewslive.in/ ധ്യാനത്തെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി ഇന്ന് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ലോക ധ്യാന ദിനമായി ആചരിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു ദിനാചരണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം ആസ്വദിക്കാനുള്ള എല്ലാവരുടെയും അവകാശം അനുസ്മരിച്ചു കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന പരിപാടികള്‍ക്ക് ഇന്ത്യയാണ് നേതൃത്വം നല്‍കുന്നത്. ‘ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ധ്യാനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായിരുന്ന ധ്യാനം അതിരുകള്‍ കടന്ന് ഇന്ന് ലോകമെമ്പാടും പിന്തുടരുന്നുണ്ട്. ആത്മീയതയ്ക്കപ്പുറം വൃക്തിപരമായ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമുള്ള ഫലപ്രദമായ ഉപകരമായി ധ്യാനം മാറിയിരിക്കുന്നു. മാനസിക വ്യക്തത, വൈകാരിക ശാന്തത, ശാരീരിക വിശ്രമം എന്നിവ കൈവരിക്കുന്നതിന് മനസിനെ ഏകാഗ്രമാക്കുന്ന പരിശീലനമാണ് ധ്യാനം. സമ്മര്‍ദം കുറയ്ക്കാനും ശ്രദ്ധയും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനും ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ധ്യാനത്തിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നതോടെ മെഡിറ്റേഷനുള്ള സാധ്യതയും വ്യാപിച്ചു. മെഡിറ്റേഷനായി ക്രമീകരിച്ച ആപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇപ്പോള്‍ നിലവിലുണ്ട്. ധ്യാനം ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ നോക്കാം. ധ്യാനം മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനും സമ്മര്‍ദം ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രിക്കാനും പതിവായി ധ്യാനം പരിശീലിക്കുന്നത് സഹായിക്കും. വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ധ്യാനം സഹായിക്കും. ഏകാഗ്രത, മാനസിക സന്തോഷം എന്നിവ വര്‍ധിപ്പിക്കാന്‍ ധ്യാനത്തിന് കഴിയും. ധ്യാനം ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിനചര്യയില്‍ ധ്യാനം ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ സുഖമായി ഉറങ്ങാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.95, പൗണ്ട് – 106.77. യൂറോ – 88.60, സ്വിസ് ഫ്രാങ്ക് – 95.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.11, ബഹറിന്‍ ദിനാര്‍ – 225.27, കുവൈത്ത് ദിനാര്‍ -275.86, ഒമാനി റിയാല്‍ – 220.77, സൗദി റിയാല്‍ – 22.61, യു.എ.ഇ ദിര്‍ഹം – 23.14, ഖത്തര്‍ റിയാല്‍ – 23.31, കനേഡിയന്‍ ഡോളര്‍ – 59.09.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *