befunky collage 26

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ടിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.

നടന്‍ ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘ജേര്‍ണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സഞ്ജിത് ചന്ദ്രസേനന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേര്‍ണി. ശ്രീനാഥ് ഭാസിയും കിഷ്‌കിന്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജിത് ചന്ദ്രസേനന്‍, മാത്യു പ്രസാദ്, സാഗര്‍ ദാസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ധനേഷ് ആനന്ദ്, സാം സിബിന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖമായിരിക്കും നായികയായി എത്തുക. രാഹുല്‍ സുബ്രമണ്യന്‍ ആണ് ജേര്‍ണിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. മാത്യു പ്രസാദ് ക്യാമറയും സാഗര്‍ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ആയ ഉത്തര മേനോന്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്ന ചിതത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ധനേഷ് ആനന്ദ് ആണ്.

ലോഹ വ്യവസായ രംഗത്തുള്ള 7 ടാറ്റ ഗ്രൂപ്പ് കമ്പനികളെ ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു. ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ്, ടാറ്റ മെറ്റാലിക്‌സ്, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ. ടിആര്‍എഫ്, ഇന്ത്യന്‍ സ്റ്റീല്‍ ആന്‍ഡ് വയര്‍ പ്രോഡക്ട്‌സ്, ടാറ്റ സ്റ്റീല്‍ മൈനിങ്, എസ് ആന്‍ഡ് ടി മൈനിങ് എന്നിവയാണ് ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കുന്നത്. നിശ്ചിത അനുപാതത്തില്‍ ടാറ്റ സ്റ്റീലിന്റെയും ലയിക്കുന്ന കമ്പനിയുടെയും ഓഹരികള്‍ കൈമാറ്റം ചെയ്താണ് ഇടപാടു നടത്തുക. നടത്തിപ്പു ചെലവു കുറയ്ക്കാനും ഉല്‍പാദന വിപണന സൗകര്യങ്ങള്‍ പങ്കിടാനും ലയനം ഉപകരിക്കുമെന്നു ടാറ്റ സ്റ്റീല്‍ അറിയിച്ചു.

യുപിഐ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകള്‍ അതിവേഗം അയയ്ക്കാനുള്ള ‘യുപിഐ ലൈറ്റ്’ സേവനം നിലവില്‍ വന്നു. നിലവില്‍ ഭീം ആപ്പില്‍ മാത്രാണുള്ളതെങ്കിലും വൈകാതെ ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്ടിഎം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും സേവനം ലഭ്യമാകും. ഇന്റര്‍നെറ്റ് ഇല്ലാതെ (ഓഫ്‌ലൈന്‍) തന്നെ ഇതുവഴി പണമയയ്ക്കാന്‍ അവസരമൊരുങ്ങുമെന്നാണ് എന്‍പിസിഐ പറയുന്നതെങ്കിലും നിലവില്‍ സേവനം ലഭ്യമല്ല. ഉടന്‍ വന്നേക്കും. ആദ്യഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ അക്കൗണ്ട് ഉടമകള്‍ക്ക്.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവി 2022 ഒക്ടോബര്‍ 11-ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു . രാജ്യത്തെ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി കമ്പനി അടുത്തിടെ ഇ6 ഇലക്ട്രിക് എംപിവി അവതരിപ്പിച്ചിരുന്നു. പുതിയ അറ്റോ 3 ഇലക്ട്രിക് എസ്യുവിയുടെ ഡെലിവറി 2023-ന്റെ തുടക്കത്തില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ചൈനീസ് ബ്രാന്‍ഡായ എംജിയുടെ ഇലക്ട്രിക്ക് മോഡലിന് എതിരാളിയായി എത്തുന്ന പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവിയുടെ എക്‌സ്-ഷോറൂം വില ഏകദേശം 30 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയായിരിക്കും.

വിഖ്യാത എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവിന്റെ മികച്ച കൃതികളിലൊന്നായ മൈ ലൈഫിന്റെ പരിഭാഷ. സമ്പത്തിന്റെയും അധികാരത്തിന്റെയും കുലമഹിമയുടെയും പേരില്‍ അഹങ്കരിക്കുകയും അല്പന്മാരായി അധഃപതിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ജീവിക്കേണ്ടി വന്ന നിസ്വാര്‍ത്ഥനായ ഒരു വ്യക്തിയുടെ ജീവിതം. കാപട്യത്തിന്റെ മുഖംമൂടി അണിയാതെ പച്ചമനുഷ്യരായി ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതവേദനകള്‍ ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. ‘എന്റെ ജീവിതം’. രണ്ടാം പതിപ്പ്. പരിഭാഷ – ഇ വാസു. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 199 രൂപ.

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ ഉപ്പ്. പല്ലു വൃത്തിയാക്കാനും ശരീരഭാഗങ്ങളിലെ ചതവിനും വരെ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. തേനീച്ചയുടെയോ മറ്റ് പ്രാണികളുടെയോ കുത്തേറ്റാല്‍ അവിടെ ഉപ്പ് തിരുമ്മിയാല്‍ വേദനയ്ക്ക് ശമനമുണ്ടാവും. കാലിലോ മറ്റോ നീരു വരുകയോ ചെയ്താല്‍ കല്ലുപ്പുപയോഗിച്ച് കെട്ടിവയ്ക്കുന്നത് നീര് കുറയ്ക്കാന്‍ സഹായിക്കും. തേങ്ങയുടെ നിറം മാറാതിരിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമാണ് ഉപ്പ് തേയ്ക്കുക എന്നത്. മുറിച്ച തേങ്ങ നിറം മാറാതിരാക്കാനായി ഉപ്പ് കലക്കിയ വെള്ളം തേക്കുന്നത് നല്ലതാണ്. അതുപോലെ ആപ്പിള്‍,? ഉരുളക്കിഴങ്ങ് എന്നിവ കറുക്കാതിരിക്കാന്‍ ഇവ ഉപ്പു വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും. പല്ലിലുള്ള അഴുക്ക് പോകുവാന്‍ ഉപ്പ് ഉപയോഗിച്ച് പല്ലു തേക്കുന്നത് നല്ലതാണ്. വായ്‌നാറ്റം മാറാനും ഇത് ഏറെ ഉപകരിക്കും. നീര് കുറയാനും വാത സംബന്ധമായ രോഗങ്ങള്‍ക്കും ഉപ്പ് ഉപകാര പ്രദമാണ്. ചെറിയ കിഴിപോലെ ഉപ്പ് കെട്ടി,? അത് ചെറുതായി ചട്ടിയിലോ മറ്റൊ വച്ച് ചൂടാക്കി കാലിലോ നടുവിലോ നീരുള്ള ഭാഗത്ത് വയ്ക്കുക. ശരീരത്തിലെ നീര്‍ക്കെട്ടിനും ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുളിച്ചാല്‍ മതിയാകും. യൂറിക് ആസിഡ് പോലുള്ള രോഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ പൊടിഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. തൊണ്ട വേദന ഇല്ലാതാക്കാന്‍ ചെറു ചുടുവെള്ളത്തില്‍ ഉപ്പിട്ട് രണ്ടു മിനിറ്റ് വായില്‍ കൊള്ളുന്നത് വളരെ നല്ലതാണ്. വായില്‍ ഈ വെള്ളം പിടിക്കുന്നതിനാല്‍ ചെറുചുട് തൊണ്ടയ്ക്കു കിട്ടുന്നത് കഫക്കെട്ട് ഇല്ലാതാക്കാനും സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *