ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന ചിത്രം ‘മാര്‍ക്കോ’ മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന വിശേഷണത്തോടെയാണ് റിലീസിന് ഒരുങ്ങുന്നത്. മാര്‍ക്കോയുടെ ആദ്യ ഗാനത്തിന്റെ പ്രൊമോ ഉണ്ണി മുകുന്ദന് പുറത്തുവിട്ടു. സലാര്‍, കെജിഎഫ് ഫ്രാഞ്ചൈസികളില്‍ അതിഗംഭീരമായ സംഗീതം ഒരുക്കിയ രവി ബസ്റൂര് ആണ് മാര്‍ക്കോയിലും പാട്ടൊരുക്കുന്നത്. ഡബ്സി ആലപിച്ച് വിനായക് ശശികുമാര്‍ വരികളെഴുതിയ ഗാനം നവംബര്‍ 22ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന മാര്‍ക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. 100 ദിവസം എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന് ചിത്രത്തിലെത്തുന്നത്. നടന് ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകും. അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.